യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ: യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ കാ​ണാ​താ​യ അ​നു​ജ​നെ തൊ​ടു​പു​ഴ​യാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ പ​ള്ളി​പ്പാ​ട്ട് കു​ട്ട​പ്പ​ന്‍റെ മ​ക​ൻ സു​ജി​ത്തി​ന്‍റെ (32) മൃ​ത​ദേ​ഹ​മാ​ണ് പി​ര​ളി​മ​റ്റം ഭാ​ഗ​ത്ത് പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ജി​ത്തി​ന്‍റെ ജേ​ഷ്ഠ​ൻ സ​ജി​മോ​ന് (36) ക​ഴി​ഞ്ഞ 12 ന് ​വെ​ങ്ങ​ല്ലൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സ​ജി​മോ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് അ​തീ​വ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​മോ​ൻ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. സ​ഹോ​ദ​ര​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സു​ജി​ത്തി​നെ 17ന് ​പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​താ​യി. ബ​ന്ധു​ക്ക​ൾ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു വ​ര​വെ ഞാ​യ​റാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. വെ​ങ്ങ​ല്ലൂ​ർ മി​ല​ൻ ഓ​ട്ടോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: ശാ​ന്ത. അ​ജി​മോ​ൻ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​ണ്.