ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ സം​ഘ​ർ​ഷം: പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ:​ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ നി​ന്നു പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.​ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.​

എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ളൊ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഗാ​ന്ധി​സ്ക്വ​യ​റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.​

സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.​ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഇ​ന്‍റി​മേ​ഷ​ൻ ല​ഭി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ സ​മ​യം ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്