സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ
Monday, April 22, 2019 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ​വ​രു​ന്ന സെ​ന്‍റ​റു​ക​ളി​ൽ കെ-​ടെ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ക​ളാ​യ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ 25നും 26നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ത്തും. ഹാ​ൾ ടി​ക്ക​റ്റ്, റി​സ​ൽട്ട് പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​റി​ജി​ന​ൽ, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, മാ​ർ​ക്ക് ലി​സ്റ്റ്, മാ​ർ​ക്ക് ഇ​ള​വ് ല​ഭി​ച്ച​വ​രാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​ര​ിച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ കാ​റ്റ​ഗ​റി പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തിയ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം.