കാ​ർ കൊ​ക്ക​യി​ലേ​ക്കു ​മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Monday, April 22, 2019 10:16 PM IST
പീ​രു​മേ​ട്: ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. പെ​രു​വ​ന്താ​നം നി​ർ​മ​ല​ഗി​രി പാ​ലേ​ക്കു​ന്നേ​ൽ പി.​ഒ. ജോ​സ​ഫ് (78), മേ​രി തോ​മ​സ് (65), വ​ത്സ​മ്മ (61), ജോ​സ​ഫ് (51), ജോ​ർ​ജ് (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​നു പൊ​ട്ട​ലു​ള്ള​തി​നാ​ൽ വ​ത്സ​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​ല​പ്പാ​റ മേ​മ​ല​യ്ക്കു സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡി​ൽ​നി​ന്നും നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ഇ​വ​രെ വാ​ഹ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ത്തി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പീ​രു​മേ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.