ഇടുക്കിയിൽ റിക്കാർഡ് പോളിംഗ്
Tuesday, April 23, 2019 11:03 PM IST
തൊ​ടു​പു​ഴ:​ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ റിക്കാർ​ഡ് പോ​ളിം​ഗ്. വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ. 76.17 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.08 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. കോ​ത​മം​ഗ​ല​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ശ​ത​മാ​നം. ഇ​വി​ടെ 79.84 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ-75.69, മൂ​വാ​റ്റു​പു​ഴ-77.42, ഇ​ടു​ക്കി 73.90, ഉ​ടു​ന്പ​ൻ​ചോ​ല 79.27, ദേ​വി​കു​ളം 70.49, പീ​രു​മേ​ട് 76.65 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മൂ​ന്നു​മു​ന്ന​ണി​ക​ളും. ഇ​ക്കു​റി ഇ​ടു​ക്കി​യി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന സൂ​ച​ന ശ​രി​വ​യ്ക്കു​ന്ന​താ​ണ് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന. വാ​ശി​യേ​റി​യ മ​ത്സ​ര​മാ​യ​തി​നാ​ൽ മു​ന്ന​ണി​ക​ളു​ടെ താ​ഴേ​ത​ട്ടി​ലു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​

മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ക്കു​റി പ​ല പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും നീ​ണ്ട ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു.​

അ​തി​നാ​ൽ വോ​ട്ട​ർ​മാ​ർ വ​ള​രെ നേ​ര​ത്തെ ത​ന്നെ ബൂ​ത്തു​ക​ളി​ൽ എ​ത്തി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തും പോ​ളിം​ഗ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കി. എ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പോ​ളിം​ഗ് ഏ​റെ വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്.