തൊ​ടു​പു​ഴ​യി​ൽ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന പ​രം
Tuesday, April 23, 2019 11:03 PM IST
തൊ​ടു​പു​ഴ: ഇ​ന്ന​ലെ ന​ട​ന്ന വോ​ട്ടെ​ടു​പ്പ് തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. മൂ​ന്നു മു​ന്ന​ണി​ക​ളി​ലും ഉ​ൾ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ ബു​ത്തു​ക​ൾ​ക്കു സ​മീ​പം ത​ന്പ​ടി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ വാ​ക്കേ​റ്റ​വും മ​റ്റും ഉ​ണ്ടാ​യി​ല്ല. ബു​ത്തു​ക​ളു​ടെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ദൂ​ര പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ന്നെ നീ​ക്കി.

ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ എ​ത്തു​ന്ന​തി​നെ ചൊ​ല്ലി ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് നി​യ​ന്ത്രി​ച്ചു. വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ൾ​പ്പെ​ടെ പ​ട്രോ​ളിം​ഗ് സം​ഘ​വും ബൂ​ത്തു​ക​ളി​ൽ റോ​ന്തു ചു​റ്റി. വോ​ട്ട​ർ​മാ​രെ സ​ഹാ​യി​ക്കാ​ൻ ബ്ലോ​ക്ക് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​മാ​രും ബൂ​ത്തു​ക​ളി​ൽ സ​ജ്ജ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്കാ​യി കു​ടി​വെ​ള്ള​വും ഒ​രു​ക്കി​യി​രു​ന്നു.

മൂ​ല​മ​റ്റം: അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, വെ​ള്ളി​യാ​മ​റ്റം, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ളിം​ഗ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു. അ​റ​ക്കു​ള​ത്ത് ചി​ത്തി​ര സ്കൂ​ളി​ലെ 129-ാം ന​ന്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് മു​ട​ങ്ങി. ഇ​തു മൂ​ലം രാ​വി​ലെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ കാ​ത്ത് നി​ൽ​ക്കേ​ണ്ടി വ​ന്നു.

മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി സ്കൂ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നും ത​ക​രാ​റി​ലാ​യി.
അ​ര മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ഉ​ച്ച​വ​രെ അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, കു​ട​യ​ത്തൂ​ർ മേ​ഘ​ല​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക്യൂ ​നി​ന്നാ​ണ് ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു സ​മീ​പം വെ​ളി​ച്ച​മി​ല്ലാ​തി​രു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള​വാ​ക്കി. പ്രാ​യ​മാ​യ​വ​ർ​ക്കാ​ണ് ഇ​ത് ഏ​റെ ക്ലേ​ശ​ക​ര​മാ​യ​ത്.

വ​ള​രെ നീ​ണ്ട ക്യൂ ​ഉ​ണ്ടാ​യി​രു​ന്ന ബൂ​ത്തു​ക​ളി​ലൊ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന​തും വോ​ട്ട​ർ​മാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി.

ഇ​രി​ക്കാ​ൻ ക​സേ​ര​ക​ളോ, കു​ടി​ക്കാ​ൻ വെ​ള്ള​മോ ഇ​ല്ലാ​യി​രു​ന്നു. വി.​വി പാ​റ്റ് സം​വി​ധാ​നം വ​ച്ചി​രു​ന്ന​തി​നാ​ൽ വോ​ട്ടു ചെ​യ്യാ​ൻ സ​മ​യം താ​മ​സം എ​ടു​ത്ത​തും ക്യൂ​വി​ന്‍റെ നീ​ളം കൂ​ട്ടി.

ഒ​രു ബൂ​ത്തി​ൽ ഒ​രു മെ​ഷീ​ൻ മാ​ത്രം ഉ​ള്ള​തും വോ​ട്ടിം​ഗി​ന്‍റെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. പ​ല സ്കൂ​ളു​ക​ളും ഷീ​റ്റ് മേ​ഞ്ഞി​രു​ന്ന​തി​നാ​ൽ ചൂ​ടു കൂ​ടു​ത​ലാ​യ​തും വോ​ട്ട​ർ​മാ​രെ ബു​ദ്ധി​മു​ട്ടി​ച്ചു. അ​റ​ക്കു​ള​ത്ത് ഒ​രു ബൂ​ത്തി​ൽ ബി ​എ​ൽ ഒ​യ്ക്ക് ഒ​പ്പം ര​ണ്ട് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ക​യ​റി ഇ​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഹ​രി​ത ക​ർ​മ സേ​ന​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​താ​ണെ​ന്നു​മു​ള്ള വി​വ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി.