യ​ന്ത്ര​ത്ത​ക​രാ​റും വെ​ളി​ച്ച​ക്കു​റ​വും ക​ല്ലു​ക​ടി​യാ​യി
Tuesday, April 23, 2019 11:03 PM IST
തൊ​ടു​പു​ഴ: വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ത​ക​രാ​റും വെ​ളി​ച്ച​ക്കു​റ​വും ജി​ല്ല​യി​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് അ​ലോ​സ​ര​മാ​ക്കി. പ​ത്തു മി​നി​റ്റു മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ പ​ല ബൂ​ത്തു​ക​ളി​ലും മെ​ഷീ​ൻ ത​ക​രാ​ർ മൂ​ലം വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു.
പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വും വോ​ട്ടിം​ഗ് വൈ​കി​പ്പി​ച്ചു. ഒ​ട്ടേ​റെ ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത് മൂ​ലം ജ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പ​ല വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ വീ​ണ്ടും ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു.
ഇ​ത്ത​ര​ത്തി​ൽ പ​ല ത​വ​ണ മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ യ​ന്ത്ര​ങ്ങ​ൾ മാ​റ്റി​യാ​ണ് ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ മു​ത​ൽ ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലും യ​ന്ത്ര​ത്ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ പലയിടത്തും വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഡ​യ​റ്റ് ലാ​ബ് യു​പി സ്കൂ​ളി​ൽ രാ​വി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് 8.15നാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. വ​യോ​ധി​ക​രും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​മാ​രും ഉ​ൾ​പ്പെ​ടെ വോ​ട്ടു ചെ​യ്യാ​നാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. ഇ​തു കൂ​ടാ​തെ ബൂ​ത്തു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ച്ചു. പ​ല​യി​ട​ത്തും ചെ​റി​യ ബ​ൾ​ബൂ​ക​ൾ മാ​ത്ര​മാ​ണ് തെ​ളി​ച്ചി​രു​ന്ന​ത്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് ബൂ​ത്തു​ക​ളി​ലെ വെ​ളി​ച്ച​ക്കു​റ​വ് വ​ലി​യ ബു​ദ്ധി​മു​ട്ടി​നി​ട​യാ​ക്കി.