വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ നി​ന്ന് പേര് ഒഴി​വാ​ക്കി​യ​താ​യി പ​രാ​തി
Tuesday, April 23, 2019 11:03 PM IST
തൊ​ടു​പു​ഴ: വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ പ​ല​ർ​ക്കും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നാ​യി​ല്ലെ​ന്ന പ​രാ​തി.
പ​തി​വാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു ചെ​യ്തു വ​ന്നി​രു​ന്ന​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്. പ​തി​വാ​യി വോ​ട്ടു ചെ​യ്തു വ​ന്നി​രു​ന്ന​തി​നാ​ൽ വോ​ട്ടേ​ഴ്സ് ലി​സ്റ്റ് മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി ഇ​വ​ർ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​ട്ടേ​റെ പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്നെ​ന്ന് പ​രാ​തി​യു​യ​ർ​ന്നു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ കോ​ല​ഞ്ചേ​രി​ൽ സ​ണ്ണി​യ്ക്കും കു​ടും​ബ​ത്തി​നും ലി​സ്റ്റി​ൽ പേ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വോ​ട്ട് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി പ​തി​വാ​യി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് സ​ണ്ണി പ​റ​യു​ന്നു. ഇ​ത്ത​വ​ണ ഭാ​ര്യ​യും മ​ക​നു​മൊ​പ്പം വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട കാ​ര്യം അ​റി​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​റ്റു ചി​ല​ർ​ക്കും ഇ​തേ രീ​തി​യി​ൽ ത​ന്നെ വോ​ട്ട് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. 45 വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി വോ​ട്ടു ചെ​യ്തി​രു​ന്ന​വ​ർ വ​രെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ൽ പെ​ടും. ഇ​ത്ത​ര​ത്തി​ൽ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ത​ങ്ങ​ളു​ടെ വോ​ട്ട് കൂ​ട്ട​ത്തോ​ടെ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​രു​ടെ ആ​വ​ശ്യം.