അ​രു​വി​ത്തു​റ​യി​ൽ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ച്ചു
Tuesday, April 23, 2019 11:03 PM IST
അ​രു​വി​ത്തു​റ: ‍അ​പേ​ക്ഷി​ച്ചാ​ൽ ഉ​പേ​ക്ഷി​ക്കാ​ത്ത അ​രു​വി​ത്തു​റ വ​ല്യ​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം ഇ​ന്ന​ലെ പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. തി​രു​നാ​ൾ നൊ​വേ​ന ആ​രം​ഭി​ച്ച​തു​ മു​ത​ൽ വ​ല്യ​ച്ച​നെ വ​ണ​ങ്ങു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ, ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ, ഫാ. ​സ​ജി വാ​ളി​പ്ലാ​ക്ക​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് പ​ള്ളി​യി​ലെ​ത്തി പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്കു പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം ല​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ൻ ഇ​ഗ്നാ​ത്തി​യോ​സ് മ​ല​ങ്ക​ര കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. പ​ത്തി​നു തി​രു​നാ​ൾ റാ​സ​യും 12.15 നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. വൈ​കു​ന്നേ​രം 5.30 നു ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​നു തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ.
ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ടു​പ​ട​വി​ൽ, ഫാ. ​ജോ​ർ​ജ് പൈ​ന്പി​ള്ളി​ൽ, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ അ​പ്പ​ച്ച​ൻ ആ​ഴാ​ത്ത്, പാ​പ്പ​ച്ച​ൻ അ​ത്തി​യാ​ലി​ൽ, കു​ഞ്ഞു​മോ​ൻ കി​ഴ​വ​ഞ്ചി​യി​ൽ, സി.​വി. കു​ര്യ​ൻ ചെ​ങ്ങ​ഴ​ശേ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു.