രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്നു
Tuesday, April 23, 2019 11:03 PM IST
തൊ​ടു​പു​ഴ: പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ൻ തി​ര​ക്ക്. സാ​ധാ​ര​ണ രാ​വി​ലെ മ​ന്ദ​ഗ​തി​യി​ൽ പോ​ളിം​ഗ് ആ​രം​ഭി​ച്ച് പി​ന്നീ​ട് തി​ര​ക്കു വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു പ​തി. എ​ന്നാ​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് ആ​രം​ഭി​ച്ച രാ​വി​ലെ ഏ​ഴു മു​ത​ൽ ത​ന്നെ ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ൽ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. സ​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ മു​ത​ൽ വോ​ട്ടു ചെ​യ്യാ​നെ​ത്തി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​ച്ച​യ്ക്കു ശേ​ഷം വേ​ന​ൽ മ​ഴ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​വി​ലെ ത​ന്നെ വോ​ട്ട​ർ​മാ​രി​ൽ ന​ല്ലൊ​രു പ​ങ്കും നേ​ര​ത്തെ ത​ന്നെ വോ​ട്ടു ചെ​യ്യാ​നെ​ത്താ​ൻ കാ​ര​ണം. ഇ​തോ​ടെ ഉ​ച്ച​യാ​യ​തോ​ടെ ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ശ​ത​മാ​നം 50 ക​ട​ന്നു.
എ​ന്നാ​ൽ രാ​വി​ലെ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് ചി​ല ബൂ​ത്തു​ക​ളി​ൽ ക​ല്ലു​ക​ടി​യാ​യി.