ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ വെ​ള്ളി​യാ​മ​റ്റ​ത്തെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Tuesday, April 23, 2019 11:03 PM IST
വെ​ള്ളി​യാ​മ​റ്റം : നൂ​റു ശ​ത​മാ​നം ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​ണ് ഇ​ത്ത​വ​ണ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളും പ്ര​വ​ർ​ത്തി​ച്ച​ത്.
പ​ച്ച നി​റ​ത്തി​ലു​ള്ള പ്ര​ത്യേ​ക യൂ​ണി​ഫോം ധ​രി​ച്ച ഹ​രി​ത ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​തോ​ളം വ​രു​ന്ന പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സേ​ന പ്ര​സി​ഡ​ന്‍റ് രാ​ധ കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ മു​പ്പ​തോ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ ആ​റു മു​ത​ൽ പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ എ​ല്ലാ ബൂ​ത്തി​ലും ക​ർ​മ നി​ര​ത​രാ​യി​രു​ന്നു. പോ​ളിം​ഗി​ന്‍റെ ത​ലേ ദി​വ​സ​വും പോ​ളിം​ഗ് ദി​വ​സ​വും പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി ബൂ​ത്ത് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ച്ചു. കൂ​ടാ​തെ പോ​ളിം​ഗ് ദി​വ​സം വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന വൃ​ദ്ധ​രെ​യും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വ​ന്ന സ്ത്രീ ​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കാ​നും ഇ​വ​ർ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പോ​ളിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച വി​വി​ധ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യാ​നും ഇ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി.