പ​ട്ട​യ​ക്കു​ടി​യി​ൽ എ​സ്ടി ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​മെ​ന്ന് ആ​ക്ഷേ​പം
Tuesday, April 23, 2019 11:03 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ പ​ട്ട​യ​ക്കു​ടി​യി​ൽ എ​സ്ടി ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം. മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള സം​രം​ഭ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ല​വും ചി​ല വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​വും യൂ​ണി​റ്റു​ക​ൾ പ​ല​തും ന​ശി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.
എ​സ്ടി​വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ൾ​ക് ത​യ്യ​ൽ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങാ​നാ​യി ന​ൽ​കി​യ ത​യ്യ​ൽ മെ​ഷീ​നു​ക​ൾ പ​ല​തും പ​ട്ട​യ​ക്കു​ടി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യു​മാ​ണ് . ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ത​യ്യ​ൽ പ​ഠി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​തും നി​ല​ച്ച മ​ട്ടാ​ണ്. മെ​ഷീ​നു​ക​ൾ യാ​തൊ​രു വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​ല്ലാ​തെ ന​ൽ​കി​യ​തി​നാ​ൽ നി​ല​വി​ൽ ഒ​രു യൂ​ണി​റ്റു​പോ​ലും പ്ര​വ​ർ​ത്തി​ക്കാ​തെ ഇ​വ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി സ​ഹാ​യ​കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ പ​ട്ട​യ​ക്കു​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ന്പ്യൂ​ട്ട​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു . ഇ​തു മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ന്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തു മൂ​ലം പ​ട്ട​യ​ക്കു​ടി, മ​ഞ്ചി​ക്ക​ല്ല് , പു​ളി​ക്ക​ത്തൊ​ട്ടി എ​ട​ത്ത​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തു​മൂ​ലം ഇ​വ​ർ​ക്ക് ക​ടു​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും വ​രു​ത്തു​ന്നു. തൊ​ഴി​ൽ ര​ഹി​ത​രാ​യ നി​ര​വ​ധി യു​വ​തി യു​വാ​ക്ക​ൾ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​തു​പോ​ലു​ള്ള യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്പോ​ൾ നി​സാ​ര കാ​ര​ണ​ങ്ങ​ളാ​ൽ അ​വ ത​ള്ളി​ക്ക​ള​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്നു. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.