വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പൈ​നാ​വ് സ്കൂ​ളി​ൽ ഇ​നി ഭ​ദ്രം
Tuesday, April 23, 2019 11:04 PM IST
തൊ​ടു​പു​ഴ: ഇ​നി ഒ​രു മാ​സം ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ.
ബൂ​ത്തു​ക​ളി​ൽ നി​ന്നും രാ​ത്രി​യോ​ടെ ത​ന്നെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി. ഏ​ഴു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി സ്ട്രോം​ഗ് റൂ​മു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
സു​ര​ക്ഷാ ചു​മ​ത​ല​ക്കാ​യി കേ​ന്ദ്ര സേ​ന​യെ​യും കേ​ര​ള ആം​ഡ് പോ​ലീ​സി​നെ​യു​മാ​ണ് സ​ജ്ജ​രാ​ക്കി​യി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര​സേ​ന​യാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്. സ്കൂ​ളി​ന്‍റെ സു​ര​ക്ഷ​ക്കാ​യി ആം​ഡ് പോ​ലീ​സും പ​രി​സ​ര സു​ര​ക്ഷ ജി​ല്ലാ പോ​ലീ​സും നി​ർ​വ​ഹി​ക്കും. ഇ​ന്ന​ലെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​ള്ള ആം​ഡ് പോ​ലീ​സി​നാ​യി​രു​ന്നു സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല. ഇ​ന്ന് ബി​എ​സ്എ​ഫ് സു​ര​ക്ഷ​യേ​റ്റെ​ടു​ക്കും.
ഒ​രു ഡി​വൈ​എ​സ്പി, ര​ണ്ട് സി​ഐ​മാ​ർ, മൂ​ന്ന് എ​സ്ഐ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആം​ഡ്പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ സം​ഘം. പ​ട്രോ​ളിം​ഗ് നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വു​മു​ണ്ട്.