വോ​ട്ടിം​ഗ് യ​ന്ത്രം പി​ണ​ങ്ങി;വ​ല​ഞ്ഞ് വോ​ട്ട​ർ​മാ​ർ
Tuesday, April 23, 2019 11:04 PM IST
ക​ട്ട​പ്പ​ന: വി​വി പാ​റ്റ് വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ ബൂ​ത്തു​ക​ളി​ൽ സ​മ്മ​തി​ദാ​യ​ക​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്നു വ​ല​ഞ്ഞു. അ​ര​മ​ണി​ക്കൂ​ർ മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്.
രാ​വി​ലെ ഏ​ഴു​മു​ത​ൽ ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ക​ന്നി വോ​ട്ട​ർ​മാ​രും സ്ത്രീ​ക​ളു​മാ​യി​രു​ന്നു ഏ​റെ​യും. പോ​ളിം​ഗ് ആ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കി.
വോ​ട്ട​ർ​മാ​രു​ടെ നി​ര നീ​ണ്ട​തോ​ടെ പ​ല​രും വോ​ട്ടു​ചെ​യ്യാ​തെ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്രം എ​ത്തി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ച​ത്. പു​ളി​യ​ൻ​മ​ല കെ​ഇ യു​പി സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ടു​ചെ​യ്യാ​ൻ വീ​ൽ​ചെ​യ​റി​ൽ എ​ത്തി​ച്ച അം​ഗ​പ​രി​മി​ത​യാ​യ യു​വ​തി​യും മ​ണി​ക്കൂ​റു​ക​ളോ​ളം വ​ല​ഞ്ഞു.
പു​ളി​യ​ൻ​മ​ല ചി​ന്ന​പ്പു​ര​യ്ക്ക​ൽ ര​മ​യെ ബ​ന്ധു​ക്ക​ൾ വീ​ൽ​ചെ​യ​ർ സ​ഹി​തം ചു​മ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ ബൂ​ത്തി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ പു​റ​ത്തി​റ​ക്കി. പി​ന്നീ​ട് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് 2.30ഓ​ടെ​യാ​ണ് ഇ​വ​ർ വോ​ട്ട് ചെ​യ്ത​ത്.​ക​ട്ട​പ്പ​ന ഗ​വ. കോ​ളേ​ജ്, വെ​ള്ള​യാം​കു​ടി സെന്‍റ് ജെറോം​സ് സ്കൂ​ളി​ലെ 170-ാം ന​ന്പ​ർ ബൂ​ത്ത്, ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് 184-ാം ന​ന്പ​ർ ബൂ​ത്ത്, ക​ൽ​ത്തൊ​ട്ടി എ​എം യു​പി സ്കൂ​ളി​ലെ 161-ാം ന​ന്പ​ർ ബൂ​ത്ത്, ഇ​ടു​ക്കി എ​ട്ടാം​മൈ​ൽ അ​ങ്ക​ണ​വാ​ടി​യി​ലെ 115-ാം ന​ന്പ​ർ ബൂ​ത്ത്, മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. സ്കൂ​ൾ, ഉ​പ്പു​ത​റ ഒ​എം എ​ൽ​പി സ്കൂ​ൾ,വ​ള​കോ​ട് ഗ​വ. സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും ത​ക​രാ​റി​ലാ​യി.

നെ​ടു​ങ്ക​ണ്ടം:​പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ലെ 112- ാം ബൂ​ത്തി​ൽ മോ​ക് പോ​ളിം​ഗി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്നം തെ​ളി​യാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് പു​തി​യ മെ​ഷീ​നെ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി​യാ​ണ് തെ​ളി​യാ​തെ വ​ന്ന​ത്. തേ​ർ​ഡ്ക്യാ​ന്പ് എ​ൽ​പി സ്കൂ​ളി​ലെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ൽ മെ​ഷീ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ൾ തെ​ളി​യാ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​ർ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.
മ​റ്റൊ​രു വോ​ട്ടിം​ഗ് മെ​ഷീ​നെ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് തു​ട​ർ​ന്ന​ത്. പ​ഴ​യ​കൊ​ച്ച​റ 167, പോ​ത്തി​ൻ​ക​ണ്ടം 164 എ​ന്നീ ബൂ​ത്തു​ക​ളി​ൽ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ​തുട​ർ​ന്ന് താ​മ​സി​ച്ചാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.
മ​ന്തി​പ്പാ​റ 163- ാം ന​ന്പ​ർ ബൂ​ത്തി​ൽ മൂ​ന്നു​ത​വ​ണ പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ലെ​യും ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ലെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ആ​ദ്യ​മ​ണി​ക്കൂ​റി​ൽ ത​ക​രാ​റി​ലാ​യി. ഗ​വ. സ്കൂ​ളി​ൽ ര​ണ്ടു മെ​ഷീ​നു​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​മ​ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ര​ണ്ടു ബൂ​ത്തി​ലും വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.100-ാം ന​ന്പ​ർ ബൂ​ത്തി​ൽ മുക്കാൽ മണിക്കൂർ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. പാ​ന്പാ​ടും ​പാ​റ പ​ഞ്ചാ​യ​ത്തി​ൽ സ​ന്യാ​സി​യോ​ട​യി​ലും ക​ല്ലാ​റി​ലും വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. സ​ന്യാ​സി​യോ​ട 138-ാം ന​ന്പ​ർ ബൂ​ത്തി​ൽ 11.30ന് ​വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​തോ​ടെ വോ​ട്ട​ർ​മാ​ർ മ​ട​ങ്ങി​പ്പോ​യി. ക​ല്ലാ​റി​ലെ 130- ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ര​ണ്ടു​ത​വ​ണ​യാ​യി വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ട​തോ​ടെ പു​തി​യ വോ​ട്ടിം​ഗ് മെ​ഷീ​നെ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ശ​ക്ത​മാ​യ വേ​ന​ൽ​ചൂ​ടി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ​ത് വോ​ട്ട​ർ​മാ​രെ പ്ര​കോ​പി​ത​രാ​ക്കി.

ചെ​റു​തോ​ണി: വോട്ടിംഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തി​നാ​ൽ വോ​ട്ടെ​ടു​പ്പ്് ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പ​ൻ മ​ണി​പ്പാ​റ അ​ങ്ക​ണ​വാ​ടി 23-ാം ന​ന്പ​ർ ബൂ​ത്തി​ലും മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ 73-ാം ന​ന്പ​ർ ബൂ​ത്തി​ലും വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യാ​ർ​ക​ണ്ടം 68-ാം ന​ന്പ​ർ ബൂ​ത്തി​ലു​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​ത്. ഇ​ടു​ക്കി​യി​ൽ​നി​ന്ന് പു​തി​യ യ​ന്ത്രം കൊ​ണ്ടു​വ​ന്ന് ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു. കു​ള​മാ​വ് 135-ാം ന​ന്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.

മ​റ​യൂ​ർ: മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചു​നാ​ട് മേ​ഖ​ല​യി​ൽ അ​ഞ്ചു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി.
കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ല പ​ത്തൊ​ൻ​പ​താം ബൂ​ത്തി​ലെ വി​വി​പാ​റ്റ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ർ​ന്ന് വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. വോ​ട്ടിം​ഗി​ന് ആ​ദ്യം ക​രു​തി​യി​രു​ന്ന മെ​ഷീ​നു​പ​ക​രം മ​റ്റൊ​രെ​ണ്ണം എ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.
കാ​ന്ത​ല്ലൂ​രി​ലെ പ​യ​സ് ന​ഗ​ർ പ​ന്ത്ര​ണ്ടാം ന​ന്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ വോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു.
ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​ന്നൂ​ള്ള നി​ര​വ​ധി സ്ത്രീ​വോ​ട്ട​ർ​മാ​ർ ഈ​സ​മ​യം ക്യൂ​വി​ലു​ണ്ടാ​യി​രു​ന്നു. നാ​ച്ചി​വ​യ​ൽ പ​തി​നൊ​ന്നാം ന​ന്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​വും ത​ക​രാ​റി​ലാ​യി. ദ​ണ്ഡു​ക്കൊ​ന്പ് ഉ​ൾ​പ്പെ​ടെ അ​ഞ്ചി​ട​ങ്ങ​ളി​ൽ ത​ക​രാ​റി​ലാ​യെ​ങ്കി​ലും മൂ​ന്നി​ട​ങ്ങ​ളി​ലെ പ്ര​ശ്നം പെ​ട്ട​ന്നു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വോ​ട്ടിം​ഗി​നെ ബാ​ധി​ച്ചി​ല്ല.

ഉ​പ്പു​ത​റ: ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​തോ​ടെ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ലെ ഒ​എം എ​ൽ​പി സ്കൂ​ളി​ൽ 35-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി.
രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ യ​ന്ത്രം പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു.
വേ​റെ വോ​ട്ടിം​ഗ് മെ​ഷീ​നെ​ത്തി​ച്ച് ത​ക​രാ​റി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തി വോ​ട്ടെ​ടു​പ്പ് പു​ന​രാ​ര​ഭി​ച്ച​പ്പോ​ൾ ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി​യി​രു​ന്നു. രാ​വി​ലെ​ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മ​ട​ങ്ങാ​നി​രു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തോ​ടെ വ​ല​ഞ്ഞു. ചി​ല​ർ വോ​ട്ടു​ചെ​യ്യാ​തെ​യും മ​ട​ങ്ങി.

രാ​ജ​കു​മാ​രി: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ​കു​മാ​രി​യി​ലെ മൂ​ന്നു ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മു​ട​ങ്ങി. പ്രാ​യ​മാ​യ​വ​രും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ സ്ത്രീ​ക​ളും രാ​വി​ലെ​ത​ന്നെ ക്യൂ​വി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും യ​ന്ത്ര​ത്ത​ക​രാ​ർ​മൂ​ലം വ​ല​ഞ്ഞു.​രാ​ജ​കു​മാ​രി​ലെ കും​ഭ​പ്പാ​റ പ​തി​നാ​റാം ബൂ​ത്തി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് വോ​ട്ടിം​ഗ് സ​മ​യ​ത്ത് ആ​രം​ഭി​ക്കാ​നാ​യി​ല്ല. യ​ന്ത്ര​ത്ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷം ഏ​ഴ​ര​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.
23-ാം നം​ബ​ർ ഹോ​ളി​ക്വീ​ൻ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്പ​തു​വ​രെ മെ​ഷീ​ൻ പ​ണി​മു​ട​ക്കി. മൂ​ന്നു​വ​ട്ടം മെ​ഷീ​നു​ക​ൾ മാ​റി​യ​ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ നി​ര​വ​ധി​പേ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന​ശേ​ഷം മ​ട​ങ്ങി. ഇ​വ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് കൂ​ട്ട​ത്തോ​ടെ തി​രി​കെ​യെ​ത്തി​യ​തോ​ടെ വ​ൻ​തി​ര​ക്കാ​ണ് പി​ന്നീ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്.

തൊ​ടു​പു​ഴ: വോ​ട്ടെ​ടു​പ്പി​നി​ടെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ 20 ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നും ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും പ​ണി മു​ട​ക്കി.
ക​ലൂ​ർ ഗ​വ.​എ​ൽ പി ​സ്കൂ​ൾ, കോ​ടി​ക്കു​ളം സെ​ന്‍റ്മേ​രീ​സ് ഹൈ​സ്കൂ​ൾ, നെ​ടു​മ​റ്റം ഗ​വ.​യു​പി സ്കൂ​ൾ, കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം വി​എ​ച്ച്എ​സ്എ​സ്, പ​ട്ട​യ​ക്കു​ടി ഗ​വ.​ട്രൈ​ബ​ൽ എ​ൽ​പി​എ​സ്, മു​ള​പ്പു​റം ടി​സി​എം സ്കൂ​ൾ, ക​രി​മ​ണ്ണൂ​ർ ഹോ​ളി​ഫാ​മി​ലി എ​ൽ​പി​എ​സ്, ഇ​ട​വെ​ട്ടി സ​ര​സ്വ​തി യു​പി​എ​സ്, ക​ല്ലാ​നി​യ്ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ്, തൊ​ടു​പു​ഴ ഡോ.​എ​പി​ജെ അ​ബ്ദു​ൾ ക​ലാം എ​ച്ച്എ​സ്എ​സ്, ചു​ങ്കം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ, തൊ​ടു​പു​ഴ ടി​ടി​ഐ, മു​ട്ടം ഗ​വ.​എ​ച്ച്എ​സ്, ചി​ല​വ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ൽ​പി​എ​സ്, പ​രി​യാ​രം എ​സ്എ​ൻ എ​ൽ​പി​എ​സ്, പെ​രി​ങ്ങാ​ശേ​രി ഗ​വ.​എ​ച്ച്എ​സ്എ​സ്, ചെ​പ്പു​കു​ളം സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്, പെ​രി​ങ്ങാ​ശേ​രി ഗ​വ.​എ​ച്ച്എ​സ്എ​സ്, പൂ​മാ​ല എ​ച്ച്എ​സ്എ​സ്, നാ​ളി​യാ​നി ട്രൈ​ബ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി. നെ​ടു​മ​റ്റം ഗ​വ.​എ​ൽ​പി​എ​സ്, നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്, ക​രി​മ​ണ്ണൂ​ർ ഹോ​ളി​ഫാ​മി​ലി എ​ൽ​പി​എ​സ്, എ​ഴു​മു​ട്ടം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ്, തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച​എ​സ്, തൊ​ടു​പു​ഴ ടി​ടി​ഐ, ക​രി​ങ്കു​ന്നം ഗ​വ.​എ​ൽ​പി​എ​സ്, പ​രി​യാ​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി​എ​സ്, ഏ​ഴാ​നി​ക്കൂ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും പ​ണി മു​ട​ക്കി.