മ​ഴ​യി​ലും ചോ​രാ​തെ പൗ​ര​ബോ​ധം
Tuesday, April 23, 2019 11:04 PM IST
ക​ട്ട​പ്പ​ന: വോ​ട്ടെ​ടു​പ്പി​ന്‍റെ ക്ലൈ​മാ​ക്സി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യി​ലും പൗ​ര​ബോ​ധം ചോ​ർ​ന്നി​ല്ല. പോ​ളിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ പെ​യ്ത​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ ബൂ​ത്തു​ക​ളി​ൽ മ​ഴ പെ​യ്യു​ന്പോ​ഴും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു.
പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ല ബൂ​ത്തു​ക​ളി​ലും ആ​റി​നു​ശേ​ഷ​വും വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം പെ​യ്ത ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും ആ​ളു​ക​ൾ സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ബൂ​ത്തു​ക​ളി​ലെ​ത്തി.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹൈ​റേ​ഞ്ചി​ലെ ഏ​ലം, തേ​യി​ല തോ​ട്ടം മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ളി​യ​ൻ​മ​ല, വ​ണ്ട​ൻ​മേ​ട്, മാ​ലി, ന​രി​യം​പാ​റ, ക​ട​മാ​ക്കു​ഴി, വ​ള്ള​ക്ക​ട​വ്, മേ​പ്പാ​റ, ചേ​റ്റു​കു​ഴി, അ​ണ​ക്ക​ര മേ​ഖ​ല​ക​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും ഉ​ച്ച​യോ​ടെ 50 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.