ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ക​ന​ത്ത പോ​ളിം​ഗ്
Tuesday, April 23, 2019 11:04 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ക​ന​ത്ത പോ​ളിം​ഗ്. തോ​ട്ടം - കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ഒ​രേ​പോ​ലെ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് മു​ന്ന​ണി​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.
നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 193 ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ആ​റി​ന് മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു. 50 വോ​ട്ടു​ക​ൾ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ൾ ചെ​യ്ത​തി​നു​ശേ​ഷം ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര ഉ​ണ്ടാ​യി​രു​ന്നു.
ഭൂ​രി​പ​ക്ഷം ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മ​ന്ദ​ഗ​തി​യി​ൽ ആ​രം​ഭി​ച്ച പോ​ളിം​ഗ് പ​ത്തോ​ടെ ക​ന​ത്ത​പോ​ളിം​ഗി​ലേ​ക്ക് ക​ട​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം വോ​ട്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​യി​രു​ന്നു. അ​വ​സാ​ന റി​പ്പോ​ർ​ട്ട് കി​ട്ടു​ന്പോ​ൾ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 77.87 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 2014-ൽ ​ഇ​ത് 71.77 ശ​ത​മാ​ന​മാ​യി​രു​ന്നു.
ഉ​ടു​ന്പ​ൻ​ചോ​ല, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ളിം​ഗ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ന്നി വോ​ട്ട​ർ​മാ​ർ ആ​വേ​ശ​പൂ​ർ​വ​മാ​ണ് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​ന്നി​വോ​ട്ട​ർ​മാ​ർ രാ​വി​ലെ​ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം ആ​റി​ന് പോ​ളിം​ഗ് അ​വ​സാ​നി​ച്ചെ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച​ത്.
ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 11 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ജ​നാ​പ്പാ​റ ഗ​വ. സ്കൂ​ൾ, ഉ​ടു​ന്പ​ൻ​ചോ​ല ക​മ്യൂ​ണി​റ്റി ഹാ​ൾ, പോ​ത്തി​ൻ​ക​ണ്ടം എ​സ്എ​ൻ സ്കൂ​ൾ, ഉ​ടു​ന്പ​ൻ​ചോ​ല ഗ​വ. എ​ൽ​പി സ്കൂ​ൾ, മാ​വ​ടി ചൈ​ത​ന്യ ലൈ​ബ്ര​റി, പാ​റ​ത്തോ​ട് സ്കൂ​ൾ, പു​ഷ്പ​ക്ക​ണ്ടം ഗ​വ. സ്കൂ​ൾ, മ​ഞ്ഞ​പ്പെ​ട്ടി പോ​ളി​ടെ​ക്നി​ക്, മു​ണ്ടി​യെ​രു​മ ഗ​വ. സ്കൂ​ൾ, രാ​മ​ക്ക​ൽ​മേ​ട് എ​സ്എ​ച്ച് സ്കൂ​ൾ, ബാ​ല​ഗ്രാം പ​ട്ടം മെ​മ്മോ​റി​യ​ൽ സ്കൂ​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ. ഇ​വി​ടെ പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യും നി​രീ​ക്ഷ​ക​രും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.
പോ​ളിം​ഗി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് ത​ങ്ങ​ൾ​ക്ക് വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ന്ന​ണി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഇ​ടു​ക്കി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. ജോ​യ്സ് ജോ​ർ​ജ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​ൻ. വി​ജ​യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.