ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ കു​ടും​ബ​സ​മേ​തം വോ​ട്ടു​ചെ​യ്തു
Tuesday, April 23, 2019 11:04 PM IST
ഉ​പ്പു​ത​റ: ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ കു​ടും​ബ​സ​മേ​ത​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​ല​പ്പാ​റ ചി​ന്നാ​ർ എ​സ്റ്റേ​റ്റ് ലേ​ബ​ർ ക്ല​ബ് ബൂ​ത്തി​ലാ​ണ് എം​എ​ൽ​എ​യും കു​ടും​ബ​വും വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.
ഭ​ർ​ത്താ​വ് പി.​ജെ. റെ​ജി, സ​ഹോ​ദ​രി​മാ​രാ​യ ജി​ൻ​സി, ജി​ജി​മോ​ൾ, മാ​താ​വ് അ​ന്ന​മ്മ, മ​ക്ക​ളാ​യ പ്ര​പ​ഞ്ച്, പ്ര​കൃ​തി എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് എം​എ​ൽ​എ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ​ത്. എം​എ​ൽ​എ​യു​ടെ മ​ക്ക​ളാ​യ പ്ര​പ​ഞ്ചും പ്ര​കൃ​തി​യും ക​ന്നി​വോ​ട്ട് ചെ​യ്ത​തി​ന്‍റെ ത്രി​ല്ലി​ലാ​യി​രു​ന്നു.

ക​ന്നി​വോ​ട്ടി​ന്‍റെ ത്രി​ല്ലി​ൽ
ഇ​ര​ട്ട​സ​ഹോ​ദ​രി​ക​ൾ

അ​ടി​മാ​ലി: ക​ന്നി​വോ​ട്ട് ചെ​യ്ത​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​ര​ട്ട​സ​ഹോ​ദ​രി​ക​ളാ​യ അ​മ​ല​യും അ​ഖി​ല​യും. അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ലാ​ണ് വോ​ട്ടു​ചെ​യ്ത​ത്.
അ​ടി​മാ​ലി കാ​ഞ്ഞി​രം​പാ​റ​യി​ൽ കെ.​ജെ. ആ​ന്‍റ​ണി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക്ക​ളാ​ണി​വ​ർ. മാ​താ​വ് എ​ൽ​സി​ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​വ​ർ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. മു​രി​ക്കാ​ശ്ശേ​രി പാ​വ​നാ​ത്മ കോ​ളേ​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്.