പീ​രു​മേ​ട്ടി​ൽ പോ​ളിം​ഗ് ശ​ത​മാ​നം 76 ക​ട​ന്നു
Tuesday, April 23, 2019 11:04 PM IST
പീ​രു​മേ​ട്: പ​തി​നേ​ഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പീ​രു​മേ​ട് തോ​ട്ടം മേ​ഖ​ല​യി​ൽ 76.33 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടിം​ഗി​ൽ ഒ​ൻ​പ​തു​വ​രെ കാ​ര്യ​മാ​യ തെ​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും പ​ത്തോ​ടെ തെ​ര​ക്ക് വ​ർ​ധി​ച്ചു.
ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​വി​ടു​ത്തെ വോ​ട്ടിം​ഗ്.
പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 203 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി 1,66,803 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 106-ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത് 28 പേ​രാ​ണ.് ഇ​തി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ള്ള​ക്ക​ട​വ് പ​ച്ച​ക്കാ​നം അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ രാ​വി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ർ​ന്ന് മെ​ഷി​ൻ പൂ​ർ​ണ​മാ​യും മാ​റ്റി​വ​ച്ചി​രു​ന്നു.
പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ആ​കെ 11 പോ​ളിം​ഗ് മെ​ഷീ​നു​ക​ളാ​ണ് പൂ​ർ​ണ​മാ​യും മാ​റ്റി​വ​ച്ച​ത്. എ​ട്ടെ​ണ്ണം പോ​ളിം​ഗ് തു​ട​ങ്ങി​യ​ശേ​ഷം മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്തു.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ മൂ​ന്നു ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​വാ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​രാ​ണ് ഈ ​മൂ​ന്നു ബൂ​ത്തി​ൽ​മാ​ത്ര​മു​ള്ള​ത്.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ത​ക​രാ​റാ​യ​തി​നെ​തു​ട​ർ​ന്ന് വോ​ട്ടിം​ഗ് ഒ​രു​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു.
പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ 148-ാം ന​ന്പ​ർ ബൂ​ത്താ​യ ഗ്ലെ​ൻ മേ​രി എ​ൽ​പി സ്കൂ​ൾ, 143-ാം ന​ന്പ​ർ ബൂ​ത്താ​യ കൊ​ടു​വാ​ക്ക​ര​ണം 193-ാം ന​ന്പ​ർ ബൂ​ത്താ​യ വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ ട്രൈ​ബ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. വി​വി പാ​റ്റ് മെ​ഷി​നും വോ​ട്ടിം​ഗ് യ​ന്ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​രാ​റി​ലാ​യ​താ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്.
സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു.
വോ​ട്ടിം​ഗ് തീ​രു​ന്ന​തു​വ​രെ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.
ത​ങ്ക​മ​ല 202 -ാം ന​ന്പ​ർ ബൂ​ത്തു​പ​രി​സ​ര​ത്ത് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​വ​രെ സ്വാ​ധീനി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്നു. തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും പോ​ലി​സ് ഇ​ട​പെ​ട്ടു പ്ര​ശ്നം പ​രി​ഹ​രി​ച്ചു. നാ​ലു​ദി​വ​സം​മു​ന്പ് ഇ​ട​തു​പ​ക്ഷ ഫ്ള​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് -യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ അ​ര​ണ​ക്ക​ല്ലി​ലു​മു​ൾ​പ്പെ​ടെ പെ​രി​യാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.