നി​യ​ന്ത്ര​ണം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ; വോ​ട്ടെ​ടു​പ്പ് സു​ഗ​മം
Tuesday, April 23, 2019 11:04 PM IST
ക​ട്ട​പ്പ​ന: വ​നി​താ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ച്ച ഹൈ​റേ​ഞ്ചി​ലെ അ​ഞ്ചു ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് സു​ഗ​മം. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ബൂ​ത്തു​ക​ളാ​യി​രു​ന്നു അ​ഞ്ചും. ജി​ല്ല​യി​ലാ​കെ 10 ബൂ​ത്തു​ക​ളു​ടെ നി​യ​ന്ത്ര​ണ​മാ​യി​രു​ന്നു വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ 186-ാം ന​ന്പ​ർ ബൂ​ത്തി​ൽ പി.​ജി. ഷൈ​നി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും സി. ​ജാ​ൻ​സി ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റു​മാ​യി​രു​ന്നു. ഇ​തേ സ്കൂ​ളി​ലെ 189-ാം ന​ന്പ​ർ ബൂ​ത്തി​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ സി​മി കെ. ​സു​ലൈ​മാ​നും ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ എം.​ജെ. അ​മ്മി​ണി​യും​ചേ​ർ​ന്ന് വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.
വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് എ​ച്ച്എ​സ്എ​സി​ലെ 166-ാം ന​ന്പ​ർ ബൂ​ത്തി​ൽ പ്ര​ഫ. ധ​ന്യ പി. ​വാ​സു, സാ​ന്ദ്രാ​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​രും സെ​ന്‍റ് ജ​റോം​സ് യു​പി​എ​സി​ലെ 167-ാം ന​ന്പ​ർ ബൂ​ത്തി​ൽ ആ​ർ. നി​ഷ നാ​യ​ർ, ലീ​ലാ​മ്മ എ​ന്നി​വ​രും യ​ഥാ​ക്ര​മം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ചു​മ​ത​ല വ​ഹി​ച്ചു.
പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ 176-ാംന​ന്പ​ർ ബൂ​ത്തി​ൽ കെ.​ആ​ർ. ദീ​പ്തി​യാ​യി​രു​ന്നു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ.