മ​റ​യൂ​ർ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ 71 ശ​ത​മാ​നം പോ​ളിം​ഗ്
Tuesday, April 23, 2019 11:04 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ ആ​ദി​വാ​സി ഉൗ​രുക​ളി​ൽ നി​ന്നു​ള്ള​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ഞ്ചു​നാ​ട​ൻ ഗ്രാ​മ​മാ​യ മ​റ​യൂ​രി​ലെ ഒ​ന്നാം​ന​ന്പ​ർ ബൂ​ത്തി​ൽ 69 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​മ​ല​ക്കു​ടി​ക്ക് സ​മാ​ന​മാ​യി മ​റ​യൂ​രി​ലെ ഒ​ന്ന്, ര​ണ്ട് ബൂ​ത്തു​ക​ളി​ലും പൂ​ർ​ണ​മാ​യും ആ​ദി​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.
അ​തി​രാ​വി​ലെ​ത​ന്നെ കു​ഞ്ഞു​ങ്ങ​ളു​മാ​യി കാ​ൽ​ന​ട​യാ​യും ജീ​പ്പു​ക​ളി​ലു​മാ​യെ​ത്തി മ​റ​യൂ​ർ ഗ്രാ​മ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദി​വാ​സി കോ​ള​നി​യി​ലെ 761 ആ​ദി​വാ​സി വോ​ട്ട​ർ​മാ​രി​ൽ 529 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മു​തു​വാ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ദി​വാ​സി വോ​ട്ട​ർ​മാ​ർ മാ​ത്ര​മു​ള്ള കൂ​ട​ക്കാ​ട് ബൂ​ത്തി​ലെ 903 വോ​ട്ട​ർ​മാ​രി​ൽ 644 പേ​ർ വോ​ട്ടു​ചെ​യ്തു. 72 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ്.