ന​ല്ല ഇ​ട​യ​ന്‍റെ കൈ​പി​ടി​ച്ച് ഗു​ഡ് സ​മ​രി​റ്റ​ൻ അ​ന്തേ​വാ​സി​ക​ൾ
Tuesday, April 23, 2019 11:04 PM IST
രാ​ജ​കു​മാ​രി: കു​രു​വി​ളാ​സി​റ്റി ഗു​ഡ് സ​മി​രി​റ്റ​ൻ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ ന​ല്ല ഇ​ട​യ​ന്‍റെ കൈ​പി​ടി​ച്ചെ​ത്തി വോ​ട്ടു​ചെ​യ്തു.
ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ഉ​ല​ഹ​ന്നാ​നൊ​ടൊ​പ്പം എ​ത്തി​യാ​ണ് ഇ​വ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പെ​ടു​ത്തി​യ​ത്.
ആ​ശ്ര​മ​ത്തി​ലെ 98 വ​യ​സു​ള്ള ഏ​ലി​യാ​മ്മ ഉ​ൾ​പ്പെ​ടെ 45 പേ​ർ മു​രി​ക്കും​തൊ​ട്ടി യു​പി സ്കൂ​ളി​ൽ രാ​വി​ലെ​ത​ന്നെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി. ആ​ശ്ര​മ​ത്തി​ലെ വാ​ഹ​ന​ത്തി​ലാ​ണ് ഇ​വ​രെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​ച്ച​ത്. 19 വ​ർ​ഷ​മാ​യി ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് ആ​ശ്ര​യ​വും അ​ഭ​യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​ണ് ഗു​ഡ് സ​മ​രി​റ്റ​ൻ ആ​ശ്ര​മം.