എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ ബാ​റ്റ​റി മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, April 23, 2019 11:05 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ൽപന ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​ടു​ക്കി സി​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്തു. ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി മു​ട​ലി​ക​ണ്ട​ത്തി​ൽ ബി​ബി​ൻ (35), വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല സ്വ​ദേ​ശി​ക​ളാ​യ ത​ണ്ടേ​ൽ ര​ഞ്ചു (30), പു​തു​പ്പ​റ​ന്പി​ൽ പ്ര​ശാ​ന്ത് (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18 ബാ​റ്റ​റി​ക​ളാ​ണ് പ്ര​തി​ക​ൾ മൂ​വ​രും​ചേ​ർ​ന്ന് ബി​ബി​ന്‍റെ ഓ​ട്ടോ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45-ഓ​ടെ​യാ​ണ് സം​ഭ​വം. വ​ന​പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് നാ​ലു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ്് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​ത്താ​രും താ​മ​സ​മി​ല്ല. അ​വ​ധി​ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ലും പ​ക​ലാ​യ​തു​കൊ​ണ്ടും സെ​ക്യൂ​രി​റ്റി​ക്കാ​ർ മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ ബാ​റ്റ​റി ക​ട​ത്തി​കൊ​ണ്ടു​പോ​കു​ന്ന​ത് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ കാ​ണാ​നി​ട​യാ​യി. ഇ​യാ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ഓ​ട്ടോ​റി​ക്ഷ​യി​ൽ ബാ​റ്റ​റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ഓ​ട്ടോ​റി​ക്ഷ​യു​ടെ ന​ന്പ​ർ കു​റി​ച്ചെ​ടു​ത്ത ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ​ത​ന്നെ ഇ​ടു​ക്കി സി​ഐ രാ​ജ​ൻ കെ ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. മോ​ഷ​ണ മു​ത​ൽ ചെ​റു​തോ​ണി​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ 13500 രൂ​പ​യ്ക്ക് വി​റ്റു. ക​ട​യി​ൽ​നി​ന്നും രാ​ത്രി​യോ​ടെ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ടു​ത്തു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി​ക​ളാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.