പോ​ളിം​ഗ് ബൂ​ത്തു​ക​ൾ മാ​ലി​ന്യ​മു​ക്തം
Tuesday, April 23, 2019 11:05 PM IST
ക​ട്ട​പ്പ​ന: ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത​മാ​ക്കി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റ്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഓ​രോ ബൂ​ത്തു​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
പോ​ളിം​ഗി​ന്‍റെ മു​ഴു​വ​ൻ സ​മ​യ​വും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ബൂ​ത്തു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കി. വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പു​ക​ൾ, സ്ലീ​പ്പു​ക​ൾ എ​ന്നി​വ ശേ​ഖ​രി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.
വോ​ട്ട​ർ​മാ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ കൈ​വ​ശ​മു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വാ​ങ്ങി പെ​ട്ടി​ക​ളി​ൽ നി​ക്ഷേ​പി​ച്ചു. കൂ​ടാ​തെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​തി​രി​ക്കാ​ൻ ഇ​വ​രു​ടെ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടു നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.