ഇ​തു റോ​ഡ​ല്ല ക​ല്ലി​ൻ​കൂ​ട്ടം; രോ​ഗം വ​ന്നാ​ൽ ചു​മ​ടുതന്നെ ശ​ര​ണം
Wednesday, April 24, 2019 10:30 PM IST
മൂ​ല​മ​റ്റം: അ​റു​പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​ല​പ്പ​ള്ളി - അ​നൂ​ർ ഗ്രീ​ൻ വാ​ലി എ​സ്ടി കോ​ള​നി റോ​ഡ് ത​ക​ർ​ന്നു. യാ​ത്ര ദു​ഷ്ക​ര​മാ​യ​തി​നാ​ലും യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലും ഇ​വി​ട​ത്തു​കാ​ർ ടൗ​ണി​ലേ​യ്ക്കു താ​മ​സം മാ​റ്റു​ക​യാ​ണ്. ര​ണ്ട് കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ഇ​പ്പോ​ൾ തോ​ട് പോ​ലെ കി​ട​ക്കു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. 95 ശ​ത​മാ​നം എ​സ് ടി ​വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ അ​ധി​വ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​സ് ടി ​ഡി​പ്പ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ഇ​തു​വ​രെ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ളി​ല്ല. മാ​ത്യു സ്റ്റീ​ഫ​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്ത് ഇ​വി​ടം ഗ്രീ​ൻ വാ​ലി എ​സ്ടി കോ​ള​നി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നി​ട്ടും അ​ധി​ക്യ​ത​ർ ഈ ​പ്ര​ദേ​ശ​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു രോ​ഗി​യെ പോ​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ ചു​മ​ന്നു കൊ​ണ്ടു വേ​ണം പോ​കാ​ൻ. നാ​ട്ടു​കാ​രു​ടെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് ഈ ​റോ​ഡി​നു ന​ബാ​ർ​ഡി​ൽ നി​ന്നും 1. 58 കോ​ടി അ​നു​വ​ദി​ക്കു​ക​യും ടെ​ൻ​ഡ​റാ​കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് എ​സ്ടി വി​ഭാ​ഗ​ക്കാ​ർ ഇ​ല്ലെ​ന്നും ഇ​വി​ടം വ​ന​ഭൂ​മി​യാ​ണെ​ന്നും പ​റ​ഞ്ഞ് ആ​രോ ക​ള്ള​പ​രാ​തി ന​ൽ​കു​ക​യും പ​ണി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ട് പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ച​പ്പോ​ൾ അ​ത് താ​ൻ ന​ൽ​കി​യ പ​രാ​തി​യ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ബാ​ർ​ഡ് റോ​ഡ് പ​ണി പി​ഡ​ബ്ല്യൂ​ഡി​യെ ഏ​ൽ​പി​ക്കു​ക​യും അ​വ​ർ കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ ഏ​ല്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ടൈ​ൽ പ​തി​ക്കാ​നാ​ണ് എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നും ബാ​ക്കി ഭാ​ഗം ടാ​റിം​ഗ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ച് എ​സ്റ്റി​മേ​റ്റ് മാ​റി​യ​തോ​ടെ വീ​ണ്ടും റീ ​ടെ​ൻ​ഡ​ർ ന​ട​ത്തേ​ണ്ടി​വ​ന്നു. 2014ലാ​ണ് ഈ ​റോ​ഡി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​വി​ടെ ടൈ​ൽ ഇ​ട്ടാ​ൽ മ​ല​വെ​ള്ള പാ​ച്ചി​ൽ ഉ​ണ്ടാ​യി ടൈ​ൽ ഇ​ള​കി പോ​കു​മെ​ന്നാ​ണ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​ന്നെ​ങ്കി​ലും പ​ട്ടി​ക വ​ർ​ഗ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ണി​ക​ൾ നീ​ണ്ടു പോ​കു​ക​യാ​ണ്. ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു കോ​ടി​ക്ക​ണ​ക്കി​നു ഫ​ണ്ട് ഉ​ണ്ടെ​ങ്കി​ലും ഈ ​ആ​ദി​വാ​സി മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.