ചി​ന്ന​ക്ക​നാ​ലി​ൽ ആ​ദി​വാ​സി​ക​ളും ഭൂ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു
Wednesday, April 24, 2019 10:30 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ലി​ൽ തൊ​ഴി​ലാ​ളി​ക​ൾ റ​വ​ന്യു​ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. 2002-ൽ ​ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി പ​കു​തി​യി​ല​ധി​ക​വും കൈ​യേ​റ്റ​ക്കാ​രു​ടെ കൈ​വ​ശ​മാ​ണെ​ന്നും പ​ട്ടി​ക​വ​ർ​ഗ ഏ​കോ​പ​ന സ​മ​തി ആ​രോ​പി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ ഏ​കോ​പ​ന സ​മ​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​റാ​മ്മ ജോ​സ​ഫി​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2002-ലാ​ണ് അ​ന്ന​ത്തെ എ.​കെ. ആ​ന്‍റ​ണി സ​ർ​ക്കാ​ർ ചി​ന്ന​ക്ക​നാ​ലി​ലെ വ​നം​വ​കു​പ്പ് ഏ​ക​വി​ള​ത്തോ​ട്ട​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 1490 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ 668 ഏ​ക്ക​ർ ഭൂ​മി വി​ത​ര​ണം​ചെ​യ്തു. ബാ​ക്കി​യു​ള്ള 822 ഏ​ക്ക​ർ ഭൂ​മി വീ​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

നി​ല​വി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യാ​ൻ ഇ​വി​ടെ ഭൂ​മി​യി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ വാ​ദം. എ​ന്നാ​ൽ റ​വ​ന്യൂ ഭൂ​മി​ക​ൾ കൈ​യേ​റ്റ മാ​ഫി​യ​യു​ടെ കൈ​ക​ളി​ലാ​ണെ​ന്നും ഇ​വ​ർ​ക്ക് ഒ​ത്താ​ശ​ചെ​യ്യു​ന്ന​തി​ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

2017-ൽ ​വി​ത​ര​ണം ചെ​യ്യാ​ൻ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ കൈ​യേ​റ്റ​മു​ണ്ടെ​ന്നു​കാ​ണി​ച്ച് പ​ട്ടി​ക​വ​ർ​ഗ ഏ​കോ​പ​ന സ​മ​തി ന​ൽ​കി​യ പ​രാ​തി​ക്ക് മ​റു​പ​ടി ല​ഭി​ച്ച​ത് 2019-ലാ​ണ്. ഇ​തി​ൽ പ​റ​യു​ന്ന​ത് ചി​ന്ന​ക്ക​നാ​ലി​ൽ ഇ​നി ഭൂ​മി​യി​ല്ലെ​ന്നും ഉ​ണ്ടാ​യി​രു​ന്ന ഭൂ​മി എ​ച്ച്എ​ൻ​എ​ൽ ക​ന്പ​നി​ക്ക് പാ​ട്ട​ത്തി​നു ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്.

സൂ​ര്യ​നെ​ല്ലി​യി​ൽ റ​വ​ന്യു ഭൂ​മി കൈ​യേ​റി ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന കു​ടി​ൽ​കെ​ട്ടി​യു​ള്ള സ​മ​രം തു​ട​രു​ന്ന സ​മ​യ​ത്താ​ണ് ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. ചി​ന്ന​ക്ക​നാ​ലി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ഭൂ​മി​വി​വാ​ദം പു​ക​യു​ക​യാ​ണ്.