സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം ന​ട​ത്തി
Wednesday, April 24, 2019 10:30 PM IST
മു​ത​ല​ക്കോ​ടം: മു​ത​ല​ക്കോ​ടം ല​യ​ണ്‍​സ് ക്ല​ബ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.
വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ എ.​വി. വാ​മ​ന​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ബി. റോ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജെ​സി ജോ​ണി, ഷേ​ർ​ളി ജ​യ​പ്ര​കാ​ശ്, റീ​ജണ​ൽ ചെ​യ​ർ​മാ​ൻ ജെ​യി​ൻ എം.​ജോ​സ​ഫ്, റീ​ജണ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി​ച്ച​ൻ, സോ​ണ്‍ ചെ​യ​ർ​മാ​ൻ​മാ​രാ​യ ടോം ​ജോ​സ്, ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.