കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത മാ​ലി​ന്യ​ക്കൂന്പാ​ര​മാ​കു​ന്നു
Wednesday, April 24, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന പാ​ത​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്നു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പാ​റ​ത്തോ​ടു​മു​ത​ൽ ഉ​ടു​ന്പ​ൻ​ചോ​ല വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​നു തൊ​ട്ട​ടു​ത്തും പാ​റ​ത്തോ​ട്ടി​ലും മ​യി​ലാ​ടും​പാ​റ​യി​ലും മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്. ര​ണ്ടു വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നും ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​ത്സ്യ​മാം​സ മാ​ലി​ന്യ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ നാ​യ്ക്ക​ൾ ഇ​വ വ​ലി​ച്ച് റോ​ഡി​ലേ​ക്ക് ഇ​ടു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​യ​റി മാ​ലി​ന്യ​ങ്ങ​ൾ പ്ര​ദേ​ശ​മാ​കെ വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പോ ബ​ന്ധ​പ്പെ​ട്ട​വ​രോ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തി​നും ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.