താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ മോ​ർ​ച്ച​റിയുടെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ വി​ള്ള​ൽ
Wednesday, April 24, 2019 10:30 PM IST
പീ​രു​മേ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന മോ​ർ​ച്ച​റി കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ വി​ള്ള​ൽ. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ആ​രോ​പ​ണം. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യി​ലാ​ണ് വ​ലി​യ വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 22 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് മോ​ർ​ച്ച​റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
പീ​രു​മേ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി കെ​ട്ടി​ടം ഒ​രു​വ​ർ​ഷം മു​ൻ​പാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ബ​ദ​ൽ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ തോ​ട്ടം​ തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ദു​രി​ത​ത്തി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​വ​ശ​രീ​ര​വു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യ്ക്കു​മാ​യി 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ത് പ​ല​പ്പോ​ഴും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി.
മോ​ർ​ച്ച​റി കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ണ്ണു നീ​ക്കി​യ​താ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ കെ​ട്ടി​ട​വും ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തി​യ മോ​ർ​ച്ച​റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 22 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് മ​ണ്ണി​ട്ടു​യ​ർ​ത്തി​യ​ശേ​ഷം ഫി​ല്ല​റു​ ക​ൾ നി​ർ​മി​ച്ചു. കോ​ണ്‍​ക്രീ​റ്റു​ചെ​യ്തു നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യി​ലാ​ണ് ഇ​പ്പോ​ൾ വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ള്ള​ൽ​വീ​ണ ഭാ​ഗ​ങ്ങ​ളി​ൽ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തും ഫ​ലം​ക​ണ്ടി​ല്ല. ദി​വ​സ​വും വി​ള്ള​ൽ വ​ലു​താ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക്കു തു​ട​ർ​ച്ച​യാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​ൽ​ഭി​ത്തി​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​വി​ടെ​യും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.