വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു; വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു
Wednesday, April 24, 2019 10:30 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് കെ ​എ​സ്ഇ​ബി കോ​ള​നി​ക്കു സ​മീ​പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക നാ​ശം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30-ന് ​ക​രാ​റു​കാ​ര​നാ​യ കൊ​ച്ചു​പൈ​നാ​വ് ക​രി​മു​ണ്ട​യി​ൽ സ​ജി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള മ​ണ്‍​തി​ട്ട​യി​ലാ​ണ് ഇ​ടി​വെ​ട്ടി​യ​ത്. ഭ​യ​ങ്ക​ര ശ​ബ്ദ​ത്തോ​ടെ​യും പ്ര​കാ​ശ​ത്തോ​ടെ​യു​മാ​ണ് ഇ​ടി​വെ​ട്ടി​യ​ത്.
വീ​ടി​നു സ​മീ​പ​ത്ത് തി​ട്ട ഇ​ടി​ഞ്ഞു​താ​ഴു​ക​യും പ​രി​സ​ര​ത്തു​ള്ള മ​ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള ശൗ​ചാ​ല​യം ഭാ​ഗീ​ക​മാ​യി ന​ശി​ച്ചു. ശൗ​ചാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള മു​റി​യി​ൽ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വീ​ടി​ന്‍റെ മെ​യി​ൻ​സ്വി​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​യ​റിം​ഗ് പൂ​ർ​ണ​മാ​യും ക​ത്തി​പ്പോ​യി. വീ​ട്ടി​ലെ ടി​വി, ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തു.
വീ​ടി​നു​ള്ളി​ൽ തീ ​ക​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വീ​ടി​നു​ൾ​വ​ശം മു​ഴു​വ​ൻ പു​ക​വ്യാ​പി​ച്ചു. ഈ​ സ​മ​യം സ​ജി​യു​ടെ മാ​താ​വ് അ​മ്മി​ണി, ഭാ​ര്യ ജ​യ​ശ്രീ, മ​ക്ക​ളാ​യ ദേ​വി​ക, ദ​ർ​ശ​ന എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
ഇ​വ​ർ പേ​ടി​ച്ചു നി​ല​വി​ളി​ച്ചെ​ങ്കി​ലും സ​മീ​പ​ത്തൊ​ന്നും വീ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വം മ​റ്റാ​രു​മ​റി​ഞ്ഞി​ല്ല.
മി​ന്ന​ലി​ൽ കെ ​എ​സ്ഇ​ബി കോ​ള​നി​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തോ​ടെ വൈ​ദ്യു​തി നി​ല​ച്ചു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​രു​ടെ​യും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു.