ക​ള്ളി​മാ​ലി - ചെ​രു​പു​റം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി
Wednesday, April 24, 2019 10:31 PM IST
രാ​ജാ​ക്കാ​ട്: ക​ള്ളി​മാ​ലി - ചെ​രു​പു​റം റോ​ഡ് ടാ​റിം​ഗ് പൊ​ളി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യിട്ട് ​മാ​സ​ങ്ങ​ളാ​യി. പ്ര​ള​യ​കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ മ​റ്റു റോ​ഡു​ക​ൾ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും​മൂ​ലം അ​ട​ഞ്ഞ​പ്പോ​ൾ ര​ക്ഷാ - പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഒ​ന്നു​പോ​ലെ തു​ണ​യാ​യി​രു​ന്ന പാ​ത​യാ​ണി​ത്. ചെ​രു​പു​റം ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് റേ​ഷ​ൻ​ക​ട, അ​ങ്ക​ണ​വാ​ടി, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം,ക്ഷേ​ത്രം തു​ട​ങ്ങി ക​ള്ളി​മാ​ലി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ള്ളി​മാ​ലി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് രാ​ജാ​ക്കാ​ട്, പ​ഴ​യ​വി​ടു​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്തു​ന്ന​തി​നു​മു​ള​ള റോ​ഡാ​ണി​ത്. ജി​ല്ല​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ലേ​ക്കു​ള്ള എ​ളു​പ്പ മാ​ർ​ഗ​വു​മി​താ​ണ്. ചെ​രു​പു​റം ജം​ഗ്ഷ​ൻ മു​ത​ലു​ള്ള 200 മീ​റ്റ​റോ​ളം ദൂ​രം വെ​ള്ളം കു​ത്തി​യൊ​ഴു​കി ഒ​ര​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള കു​ഴി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ത്ത​തി​നാ​ൽ ഈ ​ഭാ​ഗ​ത്തു​കൂ​ടി കാ​ൽ​ന​ട​പോ​ലും ദു​സ​ഹ​മാ​ണ്.
നാ​ട്ടു​കാ​ർ ഈ ​കു​ഴി​ക​ളി​ൽ ക​ല്ലും മ​ക്കും മ​ണ്ണും ഇ​ട്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ഇ​ള​കി​മാ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അ​ടി​വ​ശം ഇ​ടി​ക്കു​മെ​ന്ന​തി​നാ​ൽ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പോ​കാ​റി​ല്ല. പാ​ട​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ ക​ല്ലു​കെ​ട്ട് ഇ​ള​കി​തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.
ഇ​തി​നോ​ട​നു​ബ​ന്ധ​മാ​യു​ള്ള ക​ലു​ങ്കി​ന്‍റെ കെ​ട്ടും പാ​ർ​ശ്വ​ഭി​ത്തി​ക​ളും ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ക​ലു​ങ്കി​ന്‍റെ റോ​ഡി​നോ​ടു​ചേ​രു​ന്ന ഇ​രു​വ​ശ​ങ്ങ​ളും വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങി വ​ൻ​കു​ഴി​ക​ളാ​യി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. ഇ​ടു​ങ്ങി​യ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​തി​നു​ള്ള വീ​തി പോ​ലും ഇ​ല്ല.
എ​ത്ര​യും​വേ​ഗം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.