സാ​ഹി​ത്യ​വേ​ദി വാ​ർ​ഷി​കവും തെരഞ്ഞെടുപ്പും 28ന്
Wednesday, April 24, 2019 10:31 PM IST
തൊ​ടു​പു​ഴ: സാ​ഹി​ത്യ​വേ​ദി​യു​ടെ വാ​ർ​ഷി​ക​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും 28നു ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് മ​ധു പ​ത്മാ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ജ​യ​കു​മാ​ർ ചെ​ങ്ങ​മ​നാ​ട് സാ​ഹി​ത്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ധി​ക ജ​യ​ദാ​സ്, സ​ജി​ത ഭാ​സ്ക​ർ, ആ​ന്പ​ൽ ജോ​ർ​ജ്, എം.​ടി. സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.