കാ​ഡ്സ് ഗ്രീ​ൻ ഫെ​സ്റ്റി​ന് ഇ​ന്ന് വർണാഭമായ തു​ട​ക്കം
Wednesday, April 24, 2019 10:31 PM IST
തൊ​ടു​പു​ഴ: കേ​ര​ള അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ഡ്സ് ഗ്രീ​ൻ​ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഡ്സ് പ​രി​സ​ര​ത്തു നി​ന്നും ഘോ​ഷ​യാ​ത്ര ന​ട​ക്കും.
തു​ട​ർ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​യ് അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ൽ വി​ത്തു​മ​ഹോ​ത്സ​വം, ച​ക്ക​യു​ത്സ​വം, മാ​ന്പ​ഴ​മേ​ള എ​ന്നി​വ​യോ​ടൊ​പ്പം ടെ​ക്ഫെ​സ്റ്റ്, എ​ഗ് ഫു​ഡ് ഫെ​സ്റ്റ്, ശി​ല്പ​ശാ​ല​ക​ൾ, മ​ത്സ്യ​ക്കൊ​യ്ത്ത്, ജൈ​വ​ശ്രീ അ​വാ​ർ​ഡ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക​മേ​ഖ​ല​യോ​ട​നു​ബ​ന്ധി​ച്ച നൂ​ത​ന ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വു​മാ​ണ് ഗ്രീ​ൻ​ഫെ​സ്റ്റി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 10 ശി​ല്പ​ശാ​ല​ക​ൾ ന​ട​ത്തും. 50 ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കും. പി​ന്നീ​ട് തു​ട​ർ പ​രി​ശീ​ല​ന​വും വി​പ​ണ​ന​സൗ​ക​ര്യ​വും ഒ​രു​ക്കും. 51 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ എ​ഗ് ഫെ​സ്റ്റി​ന് ബ്രൈ​റ്റ് ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ക​ണ്ണാ​റ വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​വി​ശേ​ഷ വാ​ഴ​യി​ന​ങ്ങ​ളും കാ​ർ​ഷി​ക യൂ​ണി​വ​ഴ്സി​റ്റി​യി​ലെ പ​ച്ച​ക്ക​റി വി​ത്തു​ക​ളും കൊ​ക്കോ​തൈ​ക​ളും വി​വി​ധ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മി​ക​ച്ച ന​ഴ്സ​റി​ക​ളി​ലേ​യും ന​ടീ​ൽ വ​സ്തു​ക്ക​ളും വി​ത്തു​മ​ഹോ​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​കും. . മാ​ന്പ​ഴ​മേ​ള​യി​ൽ വി​ഷ​ര​ഹി​ത​മാ​യ മാ​ന്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഒ​രു​ക്കും.
പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ലെ ക​ർ​ഷ​ക​രാ​ണ് മാ​ന്പ​ഴ​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ച​ക്ക​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭീ​മ​ൻ ച​ക്ക മു​ത​ൽ കു​ഞ്ഞ​ൻ ച​ക്ക​വ​രെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ക്ക​യു​യ​ർ​ത്ത​ൽ, ച​ക്ക​യൊ​രു​ക്ക​ൽ, ച​ക്ക​ക്കു​രു ഒ​രു​ക്ക​ൽ, പ്ലാ​വി​ല​ത്തൊ​പ്പി നി​ർ​മാ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. മെ​യ് മൂ​ന്നി​ന് ആ​ടു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ കാ​ഡ്സ് പ​ച്ച​ക്കു​ടു​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. കൃ​ഷി​പ്പാ​ട്ടു​മ​ത്സ​രം, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, ക​ട​ങ്ക​ഥ, പ​ഴ​ഞ്ചൊ​ല്ല്, നാ​ടോ​ടി​നൃ​ത്തം, ക്വി​സ് മ​ത്സ​രം എ​ന്നി​വ​യും ന​ട​ത്തും. കൂ​ടാ​തെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​കും. സ​മ​ഗ്ര ജൈ​വ ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​ശ്രീ അ​വാ​ർ​ഡ് ന​ൽ​കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് മേ​ള ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശ​നം. 10 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​വും മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ​യു​ണ് പ്ര​വേ​ശ​ന​ഫീ​സ്.