ഹ​രി​ത ക​ർ​മസേ​ന പ്ര​വ​ർ​ത്ത​നമാരംഭിച്ചു
Wednesday, April 24, 2019 10:31 PM IST
ആ​ല​ക്കോ​ട്: ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്കു​ന്ന​തി​നാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​യും പോ​ളിം​ഗി​നോ​ട് അ​നു​ബ​ന്ധി​ച്ച മാ​ലി​ന്യ​ങ്ങ​ളും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ത​രം തി​രി​ച്ച് നീ​ക്കം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഓ​രോ ബൂ​ത്തി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ച​ത്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ നി​ന്നും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ശേ​ഖ​രി​ച്ച് പു​നഃ​ചം​ക്ര​മ​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​യ് ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം അ​റി​യി​ച്ചു.