അ​ന്തി​മ വോ​ട്ട​ർപ​ട്ടി​ക​യി​ൽ അ​ട്ടി​മ​റി-യുഡിഎ​ഫ്
Wednesday, April 24, 2019 10:31 PM IST
തൊ​ടു​പു​ഴ : ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ഉ​ള്ള​താ​യി യു ​ഡി എ​ഫ് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ​ഡ​ലം കേ​ന്ദ്ര തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും ആ​രോ​പി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 1305 ബൂ​ത്തു​ക​ളി​ലേ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്നു നി​ര​വ​ധി യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളു​ടെ പേ​രു​ക​ൾ മ​നഃ​പൂ​ർ​വം നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​തെ അ​ന്തി​മ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്നു നീ​ക്കം ചെ​യ്യാ​നാ​കി​ല്ല. എ​ന്നാ​ൽ നീ​ക്കം ചെ​യ്ത​വ​ർ​ക്കാ​ർ​ക്കും നി​യ​മാ​നു​സ​ര​ണം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. ഇത് ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണ്.
നി​യ​മ വി​രു​ദ്ധ​മ​യി നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി യു​ഡി​എ​ഫ് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യും നി​ഷ്പ​ക്ഷ​ത​യും ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തിരേ പൊ​തു​സ​മൂ​ഹം ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്. എ​ന്തു ക്ര​മ​ക്കേ​ടു​ക​ൾ കാ​ണി​ച്ചാ​ലും ആ​രും ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്ട്യം അ​പ​ല​പ​നീ​യ​മാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർക്ക് മ​ന​ഃപൂ​ർ​വം ഇ​ല​ക്ഷ​ൻ ഡ്യു​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വോ​ട്ട​ർ പ​ട്ടി​ക അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.