കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ക്യാ​ന്പ് മൂ​ന്നാ​റി​ൽ
Wednesday, April 24, 2019 10:34 PM IST
ക​ട്ട​പ്പ​ന: കെ​പി​എ​സ്ടി​എ സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് 27, 28 തീ​യ​തി​ക​ളി​ൽ മൂ​ന്നാ​ർ ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ക്കും. 350 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യും പാ​ഠ്യ​ക്ര​മ​വും ക​മ്യൂ​ണി​സ്റ്റു​വത്​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ക്കു​കു​ത്തി​യാ​ക്കി സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ന​ട​ത്താ​നു​മു​ള്ള നീ​ക്ക​ത്തെ സം​ഘ​ട​ന പ്ര​തി​രോ​ധി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
27-ന് ​രാ​വി​ലെ 9.30-ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​ന് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും ദേ​ശീ​യ പ്ര​സ്ഥാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പി.​ടി. തോ​മ​സ് എം​എ​ൽ​എ ക്ലാ​സെ​ടു​ക്കും. 11.45-ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ം കാ​ര്യ​ക്ഷ​മ​വും സ​മ​യ​ബ​ന്ധി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി.​കെ. അ​ജി​ത്കു​മാ​ർ ക്ലാ​സെ​ടു​ക്കും. തു​ട​ർ​ന്ന് സം​ഘ​ട​നാ​ച​ർ​ച്ച.
28-ന് ​രാ​വി​ലെ 9.30-ന് ​നേ​തൃ​ത്വം എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ജി സി. ​മാ​ണി​യും 11.30-ന് ​ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​ബു വ​ർ​ഗീ​സും ക്ലാ​സെ​ടു​ക്കും. 2.30-ന് ​പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ അ​വ​ത​ര​ണം. 3.30-ന് ​സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം, കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ഷെ​ല്ലി ജോ​ർ​ജ്, കെ. ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.