ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് 79.11 ശ​ത​മാ​നം
Wednesday, April 24, 2019 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 64,234 പു​രു​ഷ​ൻ​മാ​രും 63,131 സ്ത്രീ​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 1,27,365 പേ​രാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പോ​ത്തി​ൻ​ക​ണ്ടം എ​സ്എ​ൻ യു​പി സ്കൂ​ളി​ലെ 166-ാം ന​ന്പ​ർ ബൂ​ത്തി​ൽ ഉ​യ​ർ​ന്ന വോ​ട്ടിം​ഗ് ശ​ത​മാ​ന​മാ​യ 87.47 രേ​ഖ​പ്പെ​ടു​ത്തി. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ലെ 31 -ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് കു​റ​വ് വോ​ട്ടിം​ഗ് ശ​ത​മാ​നം. 62.43 ശ​ത​മാ​ന​മാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് ന​ട​ന്ന​ത്.
ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 79.11 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.
വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ഇ​ടു​ക്കി​യി​ലേ​ക്കു മാ​റ്റി. നെ​ടു​ങ്ക​ണ്ടം സി​ഐ​യു​ടെ​യും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ സം​ഘ​മാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു​നി​ന്നും ഇ​ടു​ക്കി​യി​ൽ എ​ത്തി​ച്ച​ത്. എ​ട്ട് വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ, ഒ​ന്പ​ത് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ, ഏ​ഴ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ ത​ക​രാ​റി​ലാ​യി​രു​ന്ന​താ​യി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 20 ബൂ​ത്തു​ക​ൾ പ്ര​ശ്ന​ബാ​ധി​ത​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നെ​ങ്കി​ലും വോ​ട്ടെ​ടു​പ്പ് തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ലാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്ന​ത്.
ആ​ദ്യ മ​ണി​ക്കൂ​റി​ൽ​ത​ന്നെ 6.58 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ നാ​ലു​മു​ത​ൽ ഒ​ന്പ​തു ശ​ത​മാ​നം​വ​രെ പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.
ഉ​ച്ച​യ്ക്ക് 12-ന് ​താ​ലൂ​ക്കി​ലെ 40.11 ശ​ത​മാ​നം പേ​രും ത​ങ്ങ​ളു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 12-നു​ശേ​ഷം പോ​ളിം​ഗ് നി​ര​ക്കി​ൽ നേ​രി​യ​തോ​തി​ൽ കു​റ​വു​ണ്ടാ​യി​രു​ന്നു. ഒ​രു​മ​ണി​വ​രെ 42.28 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.
ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ പോ​ളിം​ഗ് നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത് ഇ​ട​ദി​വ​സ​ത്തി​ലാ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചെ​റു​പ്പ​ക്കാ​രും വോ​ട്ടു​ചെ​യ്യാ​ൻ രാ​വി​ലെ​ത​ന്നെ എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ര​ണ്ടു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന വേ​ന​ൽ​മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് വീ​ട്ട​മ്മ​മാ​രും ഉ​ച്ച​ക്കു​മു​ന്പേ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യി​രു​ന്നു.