ഇ​ടു​ക്കി ലോ​ക്്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് 5.5 ശ​ത​മാ​നം വ​ർ​ധി​ച്ചു
Wednesday, April 24, 2019 10:34 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി പോ​ളിം​ഗ് ശ​ത​മാ​നം ഏ​റെ ഉ​യ​ർ​ന്നു. 2014-ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.76 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​ത്ത​വ​ണ 76.26 ശ​ത​മാ​ന​ത്തി​ലെ​ത്തി.
കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്. 79.84 ശ​ത​മാ​നം. ഇ​വി​ടെ 161824 പേ​രി​ൽ 129205 പേ​ർ വോ​ട്ടു​ചെ​യ്തു.
ഏ​റ്റ​വും കു​റ​വ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ്. ഇ​വി​ടെ​യു​ള്ള 168816 വോ​ട്ട​ർ​മാ​രി​ൽ 119640 പേ​ർ വോ​ട്ടു​ചെ​യ്തു. ഇ​വി​ടെ 70.87 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.
ഇ​ടു​ക്കി അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 74.24 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 181212 വോ​ട്ട​ർ​മാ​രി​ൽ 134534 പേ​ർ വോ​ട്ടു​ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 161001 വോ​ട്ട​ർ​മാ​രി​ൽ 127365 പേ​ർ വോ​ട്ടു​ചെ​യ്തു. 79.11 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. തൊ​ടു​പു​ഴ​യി​ൽ 183871 പേ​രി​ൽ 139009 പേ​ർ വോ​ട്ടു​ചെ​യ്തു. 75.6 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ്. മൂ​വാ​റ്റു​പു​ഴ 77.84 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ഇ​വി​ടെ​യു​ള്ള 179731 പേ​രി​ൽ 139,904 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ആ​കെ​യു​ള്ള 31,803 വോ​ട്ട​ർ​മാ​രി​ൽ 23,818 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി (74.89 ശ​ത​മാ​നം). വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള 20,893 വോ​ട്ട​ർ​മാ​രി​ൽ 16,377 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി (78.38 ശ​ത​മാ​നം). വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 14,404 വോ​ട്ട​ർ​മാ​രി​ൽ 10,913 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി(75.76 ശ​ത​മാ​നം). ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 15,120 വോ​ട്ട​ർ​മാ​രി​ൽ 12,011 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി(79.43 ശ​ത​മാ​നം).
2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് നി​ല. (നി​യോ​ജ​ക മ​ണ്ഡ​ലം, ആ​കെ വോ​ട്ട​ർ​മാ​ർ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ, പോ​ളിം​ഗ് ശ​ത​മാ​നം എ​ന്ന ക്ര​മ​ത്തി​ൽ)
മു​വാ​റ്റു​പു​ഴ - 162164, 118079, 72.81. കോ​ത​മം​ഗ​ലം -148227, 109704, 74.01. ദേ​വി​കു​ളം -155887, 109978, 70.55. ഉ​ടു​ന്പ​ൻ​ചോ​ല -159443, 114433, 71.77. തൊ​ടു​പു​ഴ -186301, 128230, 68.83. ഇ​ടു​ക്കി -175253, 122954, 70.16. പീ​രു​മേ​ട്- 170144, 115604, 67.94. ആ​കെ 11,57,419 വോ​ട്ട​ർ​മാ​രി​ൽ 8,18,982 പേ​ർ സ​മ്മ​തി​ദാ​നാവകാശം വി​നി​യോ​ഗി​ച്ചു. 70.76 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ജോ​യ്സ് ജോ​ർ​ജ് 3,82,019 വോ​ട്ടും ഡീ​ൻ കു​ര്യാ​ക്കോ​സ് 3,31,477 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സാ​ബു വ​ർ​ഗീ​സ് 50438 വോ​ട്ടും നേ​ടി. 50,542 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജോ​യ്സ് ജോ​ർ​ജ് വി​ജ​യി​ച്ച​ത്.