വി​ജ​യപ്ര​തീ​ക്ഷ​യു​മാ​യി മു​ന്ന​ണി​ക​ൾ; കൂ​ട്ട​ലും കി​ഴി​ക്ക​ലും തു​ട​ങ്ങി
Wednesday, April 24, 2019 10:34 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ട്ടി​യും കി​ഴി​ച്ചും വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ഇ​ന്ന​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട മു​ന്ന​ണി​ക​ൾ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി.
വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ന​ട​ത്തി പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും മ​റ്റും വി​ല​യി​രു​ത്തി ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കാ​കും വി​ല​യി​രു​ത്തി​യെ​ടു​ക്കു​ക. കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ത്താ​ൻ ഒ​രു മാ​സ​ത്തെ സാ​വാ​കാ​ശ​വും മു​ന്ന​ണി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളും മി​ക​ച്ച വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ല.
ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ കു​ത്ത​ക​വി​ജ​യം ഒ​രി​ക്ക​ൽ കൂ​ടി ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് ഇ​ട​തു മു​ന്ന​ണി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി പി​ന്തു​ണ​യു​ള്ള ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യി​സ് ജോ​ർ​ജ് വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ദ​ഗ​തി​യെ പൂ​ർ​ണ​മാ​യി ത​ള്ളു​ക​യാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ.
പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ച​ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ​ക്ഷം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ യോ​ജി​ച്ചു​ള്ള മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വോ​ട്ടു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​മെ​ന്നാ​ണ് ഇ​വ​ർ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​ത്. ബി​ജെ​പി​യും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്.
വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ങ്ങ​ൾ​ക്ക് വോ​ട്ടു വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ ക​ണ​ക്കു കൂ​ട്ട​ൽ.
ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ക​ന​ത്ത പോ​ളിം​ഗ് ന​ട​ന്ന​തോ​ടെ​യാ​ണ് മു​ന്ന​ണി​ക​ളു​ടെ അ​വ​കാ​ശ​വാ​ദ​വും ആ​ത്മ​വി​ശ്വാ​സ​വും ഇ​ത്ത​വ​ണ പ​തി​ൻ​മ​ട​ങ്ങാ​യി ഉ​യ​രു​ന്ന​ത്.