കാ​ട്ടാ​ന ആ​ക്ര​മി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി
Wednesday, April 24, 2019 10:34 PM IST
അ​ടി​മാ​ലി: കാ​ട്ടാ​ന ആ​ക്ര​മി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​ർ ചേ​രി​തി​ഞ്ഞ് ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. ആ​വ​റു​കു​ട്ടി വ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 12-ഒ​ടെ​യാ​ണ് സം​ഭ​വം. സി​പി​എം അ​നു​ഭാ​വി​ക​ളാ​യ ബി​ജു, മാ​ത്യു മ​ത്താ​യി, കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ ജ​യിം​സ്, സോ​ണി, സി​നേ​ഷ്, ഷാ​ൻ, സ​ജി, രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത.്
കു​റ​ത്തി​ക്കു​ടി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി​ക്കു​ശേ​ഷം രാ​ത്രി​യി​ൽ വ​ന​ത്തി​ലൂ​ടെ മ​ട​ങ്ങി​യ പോ​ലി​സി​ന്‍റെ അ​ഞ്ചം​ഗ വ​യ​ർ​ല​സ് സം​ഘ​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ട്ടാ​ന​ക​ൾ കു​ത്തി​മ​റി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന​ത്തി​ൽ കു​ടു​ങ്ങി. പി​ന്നാ​ലെ എ​ത്തി​യ കു​റ​ത്തി​ക്കു​ടി​യി​ലെ ജീ​പ്പ് ഇ​വി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യും ചെ​യ്തു.
വി​വ​ര​മ​റി​ഞ്ഞ് പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ൽ​നി​ന്നും പോ​ലീ​സു​കാ​രെ​യും വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​ക്കാ​ൻ വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും പോ​ലീ​സും എ​ത്തി.
സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​രു​ത്തി ഓ​ടി​ച്ച​ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.
എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം വ​ന​ത്തി​ൽ​നി​ന്ന് കെ​ട്ടി​വ​ലി​ച്ചു​മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള​ളൂ. ഇ​തി​നാ​യി മ​റ്റൊ​രു വാ​ഹ​നം എ​ത്തി​ച്ചു.
ഇ​തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ചി​ത്രം ക​ണ്ട​തോ​ടെ രോ​ഷാ​കു​ല​നാ​യ സി​പി​എം നേ​താ​വ് ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ് ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ പ​തി​ച്ചി​രു​ന്ന ചി​ത്രം പ​റി​ച്ചെ​റി​യു​ക​യും ചെ​യ്തു.
ഇ​തോ​ടെ വ​ന​ത്തി​നു​ള​ളി​ൽ ഇ​രു​പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളും ചേ​രി​തി​രി​ഞ്ഞ് സം​ഘ​ട്ട​ന​ത്തി​ലേ​ർ​പ്പെ​ട്ടു. സം​ഘ​ട്ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കോ​ത​മം​ഗ​ലം, അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
എ​ന്നാ​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സി​പി​എം അ​നു​ഭാ​വി​ക​ളും പ​റ​ഞ്ഞു.
ആ​ന​ത്താ​ര​യി​ലെ വ​ന​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​ക്കാ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യി​ലാ​യ​ത് നോ​ക്കി​നി​ൽ​ക്കാ​നേ വ​നം- പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞു​ള​ളൂ. ഇ​വ​രു​ടെ മൊ​ഴി​പ്ര​കാ​രം അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്തു.