കീ​ഴാ​ന്തൂ​രി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം
Thursday, April 25, 2019 10:22 PM IST
മ​റ​യൂ​ർ: ര​ണ്ടു​മാ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം കീ​ഴാ​ന്തൂ​ർ ഗ്രാ​മ​ങ്ങ​ളെ വ​ട്ടം​ക​റ​ക്കു​ന്നു. കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും പ​ക​ൽ​പോ​ലു​മെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യു​മാ​ണ്.

കീ​ഴാ​ന്തൂ​ർ ഗ്രാ​മ​ത്തി​ലെ വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക്ഷേ​ത്ര​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ബ​ക്ക​റ്റും മ​റ്റു സാ​ധ​ന​ങ്ങ​ളും ത​ക​ർ​ത്തു. ശീ​ത​കാ​ല പ​ച്ച​ക്ക​റി​പ്പാ​ട​ങ്ങ​ളി​ൽ വ​ൻ​നാ​ശ​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യും കാ​ട്ടാ​ന​ക്കൂ​ട്ടം വ​രു​ത്തി​യ​ത്. കീ​ഴാ​ന്തൂ​ർ ഗ്രാ​മ​വാ​സി​ക​ളാ​യ മ​ഹാ​ദേ​വ​ൻ, ജ​ന​ക​ൻ, ദ​ണ്ഡ​പാ​ണി, മ​ണി, സ​ത്യ​വാ​ൻ തു​ട​ങ്ങി നി​ര​വ​ധി​യാ​ളു​ക​ളു​ടെ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​ത്തി​ലെ വി​ള​ക​ൾ ന​ശി​പ്പി​ച്ചു.

മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​യി​ൽ ഏ​തു​നി​മി​ഷ​വും കാ​ട്ടാ​ന​കൂ​ട്ട​ത്തി​ന്‍റെ മു​ൻ​പി​ൽ​പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്. ഭാ​ഗ്യം കൊ​ണ്ട് പ​ല​രും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. ആ​ന​ക​ളെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്തു​വാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ എ​ടു​ത്തി​ട്ടെ​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു.