ജൈ​വ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വ​ൻ​വി​പ​ണി: പി.​ജെ. ജോ​സ​ഫ്
Thursday, April 25, 2019 10:22 PM IST
തൊ​ടു​പു​ഴ: ജൈ​വ വി​ള​ക​ൾ​ക്കും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വ​ൻ വി​പ​ണ​ന സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ഡ്സ് ഗ്രീ​ൻ​ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ന്തം കൃ​ഷി​യി​ടം കാ​ർ​ഷി​ക വൈ​വി​ധ്യ​ത്തി​ന്‍റെ വി​ള​ഭൂ​മി​യാ​ക്കി മാ​റ്റി​യ അ​ദ്ദേ​ഹം സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ ക​ർ​ഷ​ക​രു​മാ​യി പ​ങ്കു വ​ച്ചു. കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തെ ശ്ലാ​ഘി​ക്കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല.

ച​ക്ക, മാ​ന്പ​ഴ മേ​ള ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ.​ഷീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ബി​ജു പ​റ​യ​ന്നി​ലം, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​ജാ​ഫ​ർ, എം.​സി.​മാ​ത്യു, പി.​പി.​ജോ​യി, കെ.​എം.​എ ഷു​ക്കൂ​ർ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, ജോ​സ​ഫ് ജോ​ണ്‍, എ​ൻ.​ര​വീ​ന്ദ്ര​ൻ വി.​പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കാ​ർ​ഷി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. തൊ​ടു​പു​ഴ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്ത് മെ​യ് അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ൽ വി​ത്തു​മ​ഹോ​ത്സ​വം, ച​ക്ക​യു​ത്സ​വം, മാ​ന്പ​ഴ​മേ​ള എ​ന്നി​വ​യോ​ടൊ​പ്പം ടെ​ക്ഫെ​സ്റ്റ്, എ​ഗ് ഫു​ഡ് ഫെ​സ്റ്റ്, ശി​ല്പ​ശാ​ല​ക​ൾ, മ​ത്സ്യ​ക്കൊ​യ്ത്ത്, ജൈ​വ​ശ്രീ അ​വാ​ർ​ഡ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ത്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 10 ശി​ല്പ​ശാ​ല​ക​ൾ ന​ട​ത്തും. 50 ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ക്കും. പി​ന്നീ​ട് തു​ട​ർ പ​രി​ശീ​ല​ന​വും വി​പ​ണ​ന​സൗ​ക​ര്യ​വും ഒ​രു​ക്കും.

ക​ണ്ണാ​റ വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​വി​ശേ​ഷ വാ​ഴ​യി​ന​ങ്ങ​ളും കാ​ർ​ഷി​ക യൂ​ണി​വ​ഴ്സി​റ്റി​യി​ലെ പ​ച്ച​ക്ക​റി വി​ത്തു​ക​ളും കൊ​ക്കോ​തൈ​ക​ളും വി​വി​ധ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മി​ക​ച്ച ന​ഴ്സ​റി​ക​ളി​ലേ​യും ന​ടീ​ൽ വ​സ്തു​ക്ക​ളും വി​ത്തു​മ​ഹോ​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​കും. മാ​ന്പ​ഴ​മേ​ള​യി​ൽ വി​ഷ​ര​ഹി​ത​മാ​യ മാ​ന്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഒ​രു​ക്കും. ച​ക്ക​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

മെ​യ് മൂ​ന്നി​ന് ആ​ടു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ കാ​ഡ്സ് പ​ച്ച​ക്കു​ടു​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. സ​മ​ഗ്ര ജൈ​വ ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​ശ്രീ അ​വാ​ർ​ഡ് ന​ൽ​കും. ഇ​ന്നു മു​ത​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് മേ​ള ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശ​നം. 10 വയസുവ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം. മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ​യാണ് പ്ര​വേ​ശ​ന​ഫീ​സ്.