കെഎ​സ്ആ​ർ​ടി​സി ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, April 25, 2019 10:23 PM IST
മ​റ​യൂ​ർ: ശ​ബ​രി​മ​ല- പ​ഴ​നി അ​ന്ത​ർ​സം​സ്ഥാ​ന തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ മാ​തി​നി ഭാ​ഗ​ത്ത് കെ ​എ​സ്ആ​ർ​ടി​സി ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നും പ​ഴ​നി​യി​ലേ​ക്കു​പോ​യ ബ​സും ഉ​ദു​മ​ല​പേ​ട്ട​യി​ൽ​നി​ന്നും മ​റ​യു​രി​ലേ​ക്കു​വ​ന്ന ജീ​പ്പും ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ജീ​പ്പ് ഡ്രൈ​വ​ർ മ​റ​യൂ​ർ മേ​ലാ​ടി സ്വ​ദേ​ശി വി​ജ​യ​രാ​ജ്(48), കോ​വി​ൽ​ക്ക​ട​വ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക്(29) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മ​റ​യൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.