അ​ഗ്നി​പ്ര​യാ​ണ വി​ളം​ബ​ര ജാ​ഥ​യ്ക്കു സ​മാ​പ​നം: ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​റാ​ലി നാ​ളെ ക​ട്ട​പ്പ​ന​യി​ൽ
Thursday, April 25, 2019 10:23 PM IST
ക​ട്ട​പ്പ​ന: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ചു​ന​ൽ​കി​യ വി​ശു​ദ്ധ സ്ലീ​വാ​യു​മാ​യി ന​ട​ത്തി​വ​രു​ന്ന അ​ഗ്നി പ്ര​യാ​ണ വി​ളം​ബ​ര ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എം​വൈ​എം യു​വ​ദീ​പ്തി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ട്ട​പ്പ​ന​യി​ൽ ന​സ്രാ​ണി യു​വ​ശ​ക്തി മ​ഹാ​റാ​ലി ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​ഇ​ടു​ക്കി​ക്ക​വ​ല ബൈ​പാ​സ് റോ​ഡി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പാ​രി​ഷ്ഹാ​ളി​ൽ സ​മാ​പി​ക്കും. 3500-ൽ​പ​രം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന യു​വ​ജ​ന സം​ഗ​മം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ച​ങ്ങ​നാ​ശേ​രി അതിരൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ഭാ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്കു അ​വ​ബോ​ധം ന​ൽ​കു​ക, ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, യു​വ​സം​ഘ​ട​നാ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് യാ​ത്ര ന​ട​ത്തി​യ​ത്.

പാ​റേ​മാ​ക്ക​ൽ തോ​മ്മാ​ക​ത്ത​നാ​രു​ടെ ക​ബ​റി​ട​ത്തി​ൽ​നി​ന്നു തെ​ളി​ച്ച ദീ​പ​വു​മാ​യി മാ​ർ​ച്ച് നാ​ലി​നു ച​ക്കു​പ​ള്ളം ക​ർ​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര അ​ണ​ക്ക​ര, ക​ട്ട​പ്പ​ന, മു​ണ്ടി​യെ​രു​മ, ഉ​പ്പു​ത​റ, കു​മ​ളി ഫൊ​റോ​ന​ക​ളി​ലെ 52 ഇ​ട​വ​ക​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​സോ​ഴ്സ് ടീം ​ഓ​രോ ഇ​ട​വ​ക​യി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എം​വൈ​എം ക​ട്ട​പ്പ​ന ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ പ​ട്ട​രു​കാ​ലാ​യി​ൽ, അ​ണ​ക്ക​ര ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് അ​ന​ന്ത​ക്കാ​ട്ട്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ, ലി​റ്റി​ൻ പാ​റ​യി​ൽ, റോ​ഷ​ൻ മാ​ത്യു, അ​ബി മാ​ത്യു, ആ​ദ​ർ​ശ് കു​ര്യ​ൻ, എ​യ്ഞ്ച​ൽ മ​രി​യ, ജോ​ജോ കു​ന്പ​ള​ന്താ​നം, ജോ​ബി​ൻ ജോ​സ​ഫ്, ജോ​ബി​ൻ ജോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.