ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, April 25, 2019 10:25 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ 23-ാംവാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.​ന​ഗ​ര​സ​ഭ ഓ​ഫീ​സ്,താ​ലൂ​ക്ക് ഓ​ഫീ​സ്,തൊ​ടു​പു​ഴ,കാ​രി​ക്കോ​ട്,ക​രി​ങ്കു​ന്നം,മ​ണ​ക്കാ​ട്,കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ഓ​ഫീ​സ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​ടു​ത്ത​മാ​സം ഒ​ന്പ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.