വ​ണ്ണ​പ്പു​റ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം
Thursday, April 25, 2019 10:27 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി.

ഈ​സ്റ്റ​ർ, വി​ഷു വേ​ള​ക​ളി​ൽ വ​ണ്ണ​പ്പു​റം ടൗ​ണി​ലും മ​റ്റും മ​ദ്യ​വി​ൽ​പ്പ​ന ത​കൃ​തി​യാ​യി ന​ട​ന്നി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മ​ദ്യ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ൻ മു​ടി ഭാ​ഗ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

എ​ന്നാ​ൽ ചി​ല രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​ട​പ്പെ​ട്ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി. ചീ​ങ്ക​ൽ സി​റ്റി, മു​ട്ടു​ക​ണ്ടം , ചേ​ല​ച്ചു​വ​ട് , മു​ള്ള​രി​ങ്ങാ​ട്, അ​ന്പ​ല​പ്പ​ടി ബ​സ് സ്റ്റാ​ൻ​ഡ്, പ​ട്ട​യ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​യും സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ , ക​രി​മ​ണ്ണൂ​ർ , പോ​ത്താ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​വ​റേ​ജ് ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ല​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ് . വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ല​യി​ട​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തും മ​ദ്യ​പ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കും സ​ഹാ​യ​ക​ര​മാ​കു​ന്നു.

സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പോ​ലും ത​ട​സ​മു​ണ്ടാ​കു​ന്ന രീ​തി​യി​ലാ​ണ് മ​ദ്യ​പ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും അ​സ​ഭ്യ​വ​ർ​ഷ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട​ൻ മു​ടി പു​ര​യി​ടം സി​റ്റി​യി​ൽ മ​ദ്യ​പ​രും വി​ൽ​പ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ചെ​യ്തു.

ഇ​വി​ട​ങ്ങ​ളി​ൽ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ക​ഞ്ചാ​വി​ന്‍റെ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചി​ട്ടും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. കൂ​ടാ​തെ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. അ​ധി​കൃ​ത​ർ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം .