പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു; സ​ഹാ​യ​മി​ല്ലാ​തെ കു​ടും​ബം ദു​രി​ത​ത്തി​ൽ
Thursday, April 25, 2019 10:27 PM IST
മൂ​ല​മ​റ്റം: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡി​ൽ മൂ​ല​മ​റ്റം ചേ​റാ​ടി കു​രു​വം​പ്ലാ​ക്ക​ൽ ബേ​സി​ലി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​ത്.

പ്ര​ള​യ ശേ​ഷം പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കാ​രി​ക​ൾ വ​ന്നെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു സ​ഹാ​യ​വും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. വി​ല്ലേ​ജി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ക്കാ​താ​യ​തോ​ടെ ഇ​വ​ർ ഐ​ടി​ഡി​പി യി​ൽ പ​രാ​തി ന​ൽ​കി. അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​തു വ​രെ സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ല്ല. കൂ​ലി പ​ണി​ക്കാ​ര​നാ​യ ബേ​സി​ലും ഭാ​ര്യ സി​മി​യും ഏ​ഴും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മൂ​ന്ന​ര സെ​ന്‍റ് മാ​ത്ര​മു​ള്ള ഈ ​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഇ​ടി​ഞ്ഞ ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ൽ കൂ​ടു​ത​ൽ ത​ക​ർ​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഏ​തു സ​മ​യ​വും താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന സ്ഥ​ല​ത്തു കൂ​ടി​യാ​ണ് ഇ​വ​ർ​ഞ്ച​രി​ക്കു​ന്ന​ത് . അ​പ​ക​ട സ്ഥി​തി​യി​ലാ​യ വീ​ട്ടി​ൽ ഒ​രു മ​ഴ​ക്കാ​ലം കൂ​ടി ക​ഴി​യു​ന്ന​ത് ഇ​വ​ർ​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ അ​രി​കി​ൽ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളേ​യും ചേ​ർ​ത്ത് പി​ടി​ച്ച് അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ക്കു​ക​യാ​ണ് ഈ ​കു​ടു​ബം .