പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് റാ​ങ്ക് നേ​ട്ട​ത്തി​ല്‍
Friday, May 17, 2019 10:49 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് റാ​ങ്ക് നേ​ട്ട​ത്തി​ല്‍. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി ​കോം കോ​-ഓപ്പ​റേ​ഷ​ന്‍ പ​രീ​ക്ഷ​യി​ല്‍ ഏ​ഴാം റാ​ങ്ക് നേ​ട്ട​വു​മാ​യി നെ​ജി ടി. ​ജോ​ര്‍​ജ്. ഏ​ഴാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന കോ​ള​ജി​ന് ആ​ദ്യ​മാ​യി​ട്ടാ​ണ് റാ​ങ്ക് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വും മി​ക​ച്ച അ​ച്ച​ട​ക്ക​വു​മാ​ണ് നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് നെ​ജി പ​റ​ഞ്ഞു. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ലം​പ​ള്ളി, ടോ​മി ഡൊ​മി​നി​ക്, ജോ​ളി ജോ​സ​ഫ്, ജോ​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.