സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ എ​യ്ഞ്ച​ൽ​സ് മീ​റ്റ്
Friday, May 17, 2019 10:51 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത തി​രു​ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച ഇ​ടു​ക്കി രൂ​പ​ത​യി​ലെ കു​ട്ടി​ക​ളു​ടെ സം​ഗ​മം - എ​യ്ഞ്ച​ൽ​സ് മീ​റ്റ് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 680 കു​ട്ടി​ക​ളാ​ണ് മാ​ലാ​ഖ​മാ​രെ​പ്പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങി എ​യ്ഞ്ച​ൽ​സ് മീ​റ്റി​നാ​യി എ​ത്തി​യ​ത്. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ൽ ത​ല​യി​ൽ മു​ടി​യു​മ​ണി​ഞ്ഞ് പ​ള്ളി​യി​ലെ​ത്തി​യ കു​ട്ടി​ക​ൾ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ സ്വീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തി​ലേ​ക്ക് പ​റ​ത്തി​യാ​ണ് ബി​ഷ​പ്പി​നെ വ​ര​വേ​റ്റ​ത്. പ​ള്ളി​യു​ടെ മു​ന്നി​ലെ പ്ര​ദ​ക്ഷി​ണ പാ​ത​യി​ലൂ​ടെ പ​ള്ളി ചു​റ്റി പ്രേ​ഷി​ത​റാ​ലി​യും ന​ട​ന്നു. തു​ട​ർ​ന്ന് മെ​ത്രാ​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വിശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ്നേ​ഹ​വി​രു​ന്നും ന​ൽ​കി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ, റ​വ.​ഡോ.​ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, തി​രു​ബാ​ല​സ​ഖ്യം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​മ​നു മേ​നാം​തു​ണ്ട​ത്തി​ൽ, ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, ഫാ. ​സോ​ബി​ൻ കൈ​പ്പ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.