കെ.​എം. മാ​ണി​യു​ടെ 41-ാം ഓ​ർ​മ​ദി​നം പാ​ലാ​യി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു
Friday, May 17, 2019 10:51 PM IST
പാ​ലാ: പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും അ​ന്ന​ദാ​നം ന​ട​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ പ്രി​യ​നേ​താ​വി​ന്‍റെ ഓ​ർ​മ പു​തുക്കി. കെ.​എം. മാ​ണി​യു​ടെ 41-ാം ഓർ​മ​ദി​ന​മാ​യ ഇ​ന്ന​ലെ അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. പാലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ​ക്കും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹിച്ചു.

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ്ര​ശോ​ഭി​ച്ച കെ.​എം. മാ​ണി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു യൂ​ണി​വേ​ഴ്സി​റ്റി ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്നും ബിഷപ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം. മാ​ണി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും നി​ല​നി​ൽ​ക്ക​ണം. രാ​ഷ്ട്രീ​യ​ത്തി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും അ​ദ്ദേ​ഹം ആ​ത്മീ​യ​വും ധാ​ർ​മി​ക​വു​മാ​യ മു​ഖം ന​ൽ​കി. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​നും പ​രി​ഗ​ണി​ക്കാ​നു​മു​ള്ള പ്ര​ത്യേ​ക ക​ഴി​വും ക​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. സം​ശു​ദ്ധ​മാ​യ ജീ​വി​ത​ത്തി​നു​ട​മ​യാ​യ അ​ദ്ദേ​ഹം ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ലും വി​ശ്വാ​സ​ങ്ങ​ളി​ലും അ​ടി​യു​റ​ച്ച പാ​ത പി​ന്തു​ട​ർ​ന്ന​യാ​ളു​മാ​ണെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

കെ.​എം. മാ​ണി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു​സ്മ​ര​ണ​ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, സി.​എ​ഫ്. തോ​മ​സ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ.​എ​ൻ. ജ​യ​രാ​ജ്, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, പി.​ടി. ജോ​സ്, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, ബേ​ബി ഉ​ഴു​ത്തു​വാ​ൽ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ഡോ.​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു സ്റ്റീ​ഫ​ൻ, ജോ​ണി നെ​ല്ലൂ​ർ, ഇ.​ജെ. ആ​ഗ​സ്തി, ഫി​ലി​പ്പ് കു​ഴി​കു​ളം, പ്ര​ഫ.​സ​തീ​ഷ് ചൊ​ള്ളാ​നി, ബി​ജോ​യി ഇ​ടേ​ട്ട്, സ​ണ്ണി തെ​ക്കേ​ടം, സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, കു​ഞ്ഞു​മോ​ൻ മാ​ട​പ്പാ​ട്ട്, ബി​ജി ജോ​ജോ, ബൈ​ജു കൊ​ല്ലം​പ​റ​ന്പി​ൽ, തോ​മ​സ് ആ​ന്‍റ​ണി, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, വി.​ജെ. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​രു​ണ്യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ.​എം. മാ​ണി​യു​ടെ കു​ടും​ബാ​ംഗ​ങ്ങ​ൾ പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. പാ​ർ​ട്ടി​യു​ടെയും പോ​ഷ​കസം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​രി​യ​സ​ദ​ന​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് മു​ണ്ടാ​ങ്ക​ൽ സെ​ന്‍റ് ഡൊ​മ​ിനി​ക്സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കി​ഴ​ക്കേ​ അ​ര​ഞ്ഞാ​ണി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​ന്തേ​വാ​സി​ക​ളോ​ട് വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചും അ​വ​ർ​ക്ക് ആ​ഹാ​രം വി​ള​ന്പി ന​ൽ​കി​യും അ​വ​രോ​ടൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചും സ്നേ​ഹാ​ദ​ര​വു​ക​ൾ പ​ങ്കു​വ​ച്ച ശേ​ഷ​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പി​രി​ഞ്ഞ​ത്.