ജി​ല്ല​യി​ലെ ആ​ദ്യ പ്ര​കൃ​തിസൗ​ഹൃ​ദ ഭ​വ​ന​ത്തി​നു തറ​ക്ക​ല്ലി​ട്ടു
Friday, May 17, 2019 10:53 PM IST
വെ​ള്ളി​യാ​മ​റ്റം:​പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.​വെ​ള്ളി​യാ​മ​റ്റ​ത്ത് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​മ​റ്റം മ​ഞ്ഞു​വി​ള വീ​ട്ടി​ൽ ബി​നു-​ശോ​ഭ​ന ദ​ന്പ​തി​ക​ൾ​ക്കാ​ണ് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ർ​ഷി​ക​മേ​ള​യു​ടെ ഗേ​റ്റ്പാ​സ് തു​ക ഉ​പ​യോ​ഗി​ച്ച് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.​

ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പ്ര​കൃ​തി സൗ​ഹൃ​ദ ഭ​വ​ന​മാ​ണി​ത്. പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​യ്ക്ക് പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി ജീ​വി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 380 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് പ​തി​ന​ഞ്ച് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു.

ഏ​ക​ദേ​ശം 3.8 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. പ​ത്ത് വീ​ടു​ക​ൾ ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.​കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ്,എം. ​മോ​നി​ച്ച​ൻ,മെ​ർ​ട്ടി​ൽ മാ​ത്യു,സി.​വി.​സു​നി​ത,രാ​ജു ഓ​ട​യ്ക്ക​ൽ, ജോ​സ് കോ​യി​ക്കാ​ട്ടി​ൽ,റെ​ജി ഓ​ട​ക്ക​ൽ,തോ​മ​സ് മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ,ജ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ,എം.​കെ. ച​ന്ദ്ര​ൻ, ജോ​ണി ന​രി​ക്കാ​ട്ട്, സോ​ണി തെ​ങ്ങും​പ​ള്ളി, ബാ​ബു കി​ഴ​ക്കേ​ക്ക​ര, കു​ഞ്ഞു​മോ​ൻ,എ​ച്ച്ആ​ർ​ഡി എ​സ് സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ,ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി മാ​ത്യു,പി.​സു​ദേ​വ​ൻ, ഷൈ​ബു പു​രു​ഷോ​ത്ത​മ​ൻ,പി.​സി.​ച​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.